
വാഷിങ്ടൺ: ആഭ്യന്തര വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് യു.എസ് കോടതി. നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്ന 38 കാരനായ വരുൺ അറോറയാണ് വിർജീനിയയിലെ കോടതിയിൽ ശിക്ഷിക്കപ്പെട്ടത്. ഇയാൾക്ക് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. 2024 ഓഗസ്റ്റ് 29-ന് റോഡ് ഐലൻഡിൽ നിന്ന് വാഷിംങ്ടണിലേക്കുള്ള വിമാന യാത്ര യ്ക്കിടെയാണ് സംഭവം. അറോറയ്ക്ക് തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയാണ് പീഡന ത്തിനിരയായത്.
വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ സ്പർശിക്കുകയായിരുന്നു. യുവതി കൈ തട്ടി മാറ്റിയിട്ടും, കണ്ണിൽ ‘സ്ലീപ്പ് മാസ്‌ക്’ ധരിച്ചിരുന്ന അറോറ ഉറക്കം നടിച്ച് ഉപദ്രവം തുടരു കയായിരുന്നു. സ്ത്രീ ഉണർന്നപ്പോൾ വരുൺ ഉറക്കം നടിക്കുകയും ചെയ്തു.ഇയാളുടെ കൈകൾ ദേഹത്ത് നിന്ന് മാറ്റാൻ പലതവണ ശ്രമിച്ചിട്ടും പിൻമാറിയില്ല. തുടർന്ന് സ്ത്രീ പരാതി നൽകുകയായിരുന്നു. വരുണിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത. എഫ്.ബി.ഐ ആണ് കേസ് അന്വേഷിച്ചത്. ജനുവരി 29-ന് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് വിധിച്ചു. മെയ് 7-ന് ശിക്ഷാ കാലാവധി പ്രഖ്യാപിക്കും.
ഇതിനുമുമ്പും സമാനമായ രീതിയിൽ വിമാനത്തിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച മറ്റൊരു ഇന്ത്യൻ പൗരനെ യു.കെയിൽ ശിക്ഷിച്ചിരുന്നു. എഫ്.ബി.ഐയുടെ വാഷിങ്ടൺ ഫീൽഡ് ഓഫിസാണ് കേസ് അന്വേഷിച്ചത്.
സ്പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണി മാഡിസൺ മുമ്മയും അസിസ്റ്റന്റ് യു.എസ് അറ്റോർണി റസ്സൽ എൽ കാൾബർഗും അന്വേഷണത്തിന് നേതൃത്വം നൽകി. അന്വേഷ ണത്തിനിടെയാണ് വരുൺ അറോറ നിയമവിരുദ്ധമായാണ് യു.എസിലെത്തിയത് എന്ന് കണ്ടെത്തിയത്.