Image

രാഷ്ട്രപതി ഭരണം പിൻവലിച്ചു: മണിപ്പുർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് അധികാരമേറ്റു ; രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

Published on 04 February, 2026
 രാഷ്ട്രപതി ഭരണം പിൻവലിച്ചു: മണിപ്പുർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ്  അധികാരമേറ്റു ; രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും അധികാരത്തിലേറി ബിജെപി സർക്കാർ. സംസ്ഥാനത്ത് നിന്ന് രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് തൊട്ടു പിന്നാലെ ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. 

കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎ എൽ ദിഖോ, കുകി ബിജെപി എംഎൽഎ നേംച കിഗ്പെൻ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുതിർന്ന ബിജെപി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമുദായിക സംഘർഷം തടയാനാവാതെ വന്നതോടെയാണ് ബിജെപി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിനോട് രാജി ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക