Image

ഇല്‍ഹാന്‍ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രമ്പ്

പി പി ചെറിയാന്‍ Published on 04 February, 2026
ഇല്‍ഹാന്‍ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രമ്പ്

വാഷിംഗ്ടണ്‍ ഡി സി : ഇല്‍ഹാന്‍ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രമ്പ്. സോമാലിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ യുഎസ് സേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട്, 'തന്റെ അഴിമതി നിറഞ്ഞ ജന്മനാടിനെ സംരക്ഷിക്കാന്‍ ഇല്‍ഹാന്‍ ഒമര്‍ അവിടെ ഉണ്ടായിരുന്നോ?' എന്ന് ട്രമ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

43 വയസ്സുള്ള ഒമര്‍ സൊമാലിയയില്‍ ജനിച്ച ഒരു മുസ്ലീമാണ്, കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സൊമാലി അമേരിക്കക്കാരിയാണ്. എട്ട് വയസ്സുള്ളപ്പോള്‍ അവരും കുടുംബവും രാജ്യം വിട്ട് പലായനം ചെയ്തു, നാല് വര്‍ഷം കെനിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചെലവഴിച്ച ശേഷം കുടുംബം അമേരിക്കയിലേക്ക് താമസം മാറി. 2000 ല്‍ അവര്‍ ഒരു യുഎസ് പൗരയായി.

ഒമറിന്റെ ആസ്തി വര്‍ധിച്ചതിനെക്കുറിച്ച് നീതിന്യായ വകുപ്പ് അന്വേഷണം നടത്തുമെന്ന് ട്രമ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഒമറിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.

ട്രമ്പിന് തന്നോട് 'ഭ്രാന്തമായ അഭിനിവേശമാണെന്നും' (Obsessed), അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗങ്ങളാണ് സമൂഹത്തില്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇല്‍ഹാന്‍ ഒമര്‍ മുന്‍പ് പ്രതികരിച്ചിട്ടുണ്ട്.
 

Join WhatsApp News
Matt 2026-02-04 13:27:15
Donald Trump's recent attacks on Representative Ilhan Omar (D-MN) have escalated sharply during his second administration, following a recent physical assault on the congresswoman and an ongoing immigration crackdown in her district. The primary reasons and themes behind these recent attacks include: Dismissal of Syringe Assault: After a man attacked Omar with a syringe during a town hall in January 2026, Trump suggested she "probably had herself sprayed" and called her a "fraud," implying the incident was staged. Immigration Crackdown in Minnesota: Trump has targeted Omar as the face of the Somali-American community in Minneapolis during a surge of ICE and federal law enforcement activity in the state. He has referred to Somali immigrants as "garbage" and claimed they have "destroyed our country". Allegations of Fraud: Trump has frequently linked Omar and the broader Somali community to a pandemic-era welfare fraud scandal in Minnesota. Although Omar has not been implicated, Trump has used the case to justify his rhetoric and the deployment of federal agents. Wealth Investigation: In January 2026, Trump announced that the Department of Justice was investigating Omar’s finances, claiming her net worth had ballooned to over $44 million—a figure her office says is based on conspiracy theories and her husband's legitimate business income. Long-standing Themes: Trump continues to use "Send her back" rhetoric, mocking her for wearing a hijab and repeating baseless claims that she entered the U.S. illegally by marrying her brother. Political Framing: Omar has described Trump's focus on her as a "creepy obsession" intended to distract the public from his administration's policy failures or low approval ratings. These attacks have led to a significant increase in death threats against Omar and have been widely condemned by other lawmakers as inciting political violence.
Vayanakkaran 2026-02-04 15:13:13
There will be a day Trump will call Jose, Sunil, and many MAGA people as Trash. Until then they will worship him, the Chosen one.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക