
ഇന്ത്യയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു നടത്തുന്നത് അദ്ദേഹത്തിന്റെ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങി നിൽക്കുന്നതു കൊണ്ടാണെന്നു കോൺഗ്രസ് പാർട്ടി വക്താവ് ജയ്‌റാം രമേശ് ആരോപിച്ചു. \
ഇന്ത്യയുടെ നയപരമായ തീരുമാനങ്ങളിൽ ട്രംപ് അനാവശ്യമായ സ്വാധീനം ചെലുത്തുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിക്കുമ്പോൾ ട്രംപ് പറഞ്ഞത് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്നും അതു കൊണ്ട് ഇന്ത്യയുടെ മേലുള്ള തീരുവ 18% ആയി കുറയ്ക്കുന്നു എന്നുമാണ്.
"ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചെന്ന് ട്രംപ് വാഷിംഗ്ടണിൽ നിന്നു പ്രഖ്യാപിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും വെനസ്വേലൻ എണ്ണ വാങ്ങുമെന്നും അദ്ദേഹം തന്നെ പ്രഖ്യാപിച്ചു. കരാറിന്റെ വിശദാംശങ്ങൾ ഇന്ത്യ പുറത്തു വിട്ടിട്ടില്ല.
"മോദിയുടെ മേൽ ട്രംപിന് മേധാവിത്വമുണ്ടെന്നു കരുതണം. മോദിക്കൊപ്പം കാണപ്പെടുന്നതു തന്നെ മോദിക്കു ഭയമാണ്. പതിവുള്ള ആലിംഗനവും കാണാതായി.
"ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉറപ്പാക്കിയ മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തെ കുറിച്ച് ഇന്ത്യക്കാരെ അറിയിച്ചത് യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ്. ഇന്ത്യ ഗവൺമെന്റ് അല്ല. ഇന്ത്യ 'ട്രംപ് നിർഭര' രാഷ്ട്രമായി."
Congress fires salvo at Trump's fresh claims