Image

മലയാളി വ്യവസാ‍യിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു

Published on 02 February, 2026
മലയാളി വ്യവസാ‍യിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു

ഹൈദരാബാദ്: കോഴിക്കോട് മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർ‌ന്നു. ഹൈദരാബാദിലെ കോട്ടിയിൽ വെച്ചാണ് കോഴിക്കോട് സ്വദേശിയായ റിൻഷാദിൽ നിന്നാണ് പണം കവർന്നത്.

കാലിൽ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ട് പേർ ചേർന്നാണ് കവർച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക