
ന്യൂ യോർക്ക് സിറ്റിയിൽ അതിശൈത്യം അടുത്ത വാരാന്ത്യം വരെയെങ്കിലും തുടരുമെന്നു കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. അങ്ങിനെയെങ്കിൽ അത് 65 വർഷത്തിൽ നഗരം അനുഭവിക്കുന്ന ഏറ്റവും കഠിനമായ തണുപ്പായിരിക്കും.
ഫെബ്രുവരി 7നു തണുപ്പ് കുറയുന്നതു വരെ 32 ഡിഗ്രിയിലോ അതിൽ താഴെയോ ആയിരിക്കും തണുപ്പെന്നു അവർ പറയുന്നു. അത്രയും നീണ്ട കഠിനശൈത്യം ഒരു നൂറ്റാണ്ടിലേറെയായി ന്യൂ യോർക്ക് സിറ്റി കണ്ടിട്ടില്ലെന്നു അക്കുവെതർ പറയുന്നതായി 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.
1881ലാണ് ഇത്രയും നീണ്ടു നിന്ന അതിശൈത്യം ഇതിനു മുൻപ് നഗരത്തിൽ ഉണ്ടായത്. 1961ൽ 16 ദിവസം നീണ്ട റെക്കോർഡ് ഇക്കുറി ഭേദിക്കുമോ എന്നു വ്യക്തമല്ല.
നിലവിലെ ശൈത്യം ഞായറാഴ്ചയോ തിങ്കളാഴ്ചയോ അവസാനിക്കും എന്നാണ് അക്കുവെതർ പ്രവചനം.
പടിഞ്ഞാറൻ യുഎസിനും ഗ്രീൻലൻഡിനും മീതെ ഉന്നത മർദം നീണ്ടു നിൽക്കുന്നുവെന്ന് അവർ വിശദീകരിച്ചു. ആർക്ടിക് ശൈത്യം ഈസ്റ്റ് കോസ്റ്റിലും മധ്യ മേഖലയിലും അടിച്ചു കൊണ്ടുവരികയാണ്.
ഞായറാഴ്ച്ച കാറ്റിന്റെ തണുപ്പ് പൂജ്യം ഡിഗ്രിക്കു താഴെ എത്തുമെന്നാണ് പ്രവചനം. ഈ ശൈത്യതരംഗത്തിൽ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി 14 ആണ്.
NYC deep freeze could be longest