
പത്മഭൂഷൺ പുരസ്കാര നേട്ടത്തില്‍ നന്ദി അറിയിച്ച് നടന്‍ മമ്മൂട്ടി. പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. റിപ്പബ്ലിക് ദിനാശംസ നേർന്നുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
"മാതൃരാജ്യത്തിനു നന്ദി....‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ…" മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമാ ലോകത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ബഹുമതി പ്രഖ്യാപിച്ചത്. 1998 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.