Image

ഭാര്യയെ കമ്പിവടിക്ക് അടിച്ചുകൊന്ന് 64കാരൻ തൂങ്ങി മരിച്ചു

Published on 26 January, 2026
ഭാര്യയെ കമ്പിവടിക്ക് അടിച്ചുകൊന്ന്  64കാരൻ തൂങ്ങി മരിച്ചു

കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

0തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. കുടുംബപ്രശ്നങ്ങൾ ആണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സുധാകരനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക