
കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ലിക്ക് ദിന പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ കലക്‌ടറേറ്റ് മൈതാനിയിൽ ഇന്ന് രാവിലെ നടന്ന റിപ്പബ്ളിക്ക് ദിനാചരണ പരിപാടിക്കിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തളർച്ച അനുഭവപ്പെട്ടിരുന്നു. രാവിലെ 9.30 ന് പൊലിസിൻ്റേയും വിവിധ വകുപ്പുകളുടെയും പരേഡ് സ്വീകരിച്ചതിനു ശേഷം റിപ്പബ്ളിക്ക് പ്രസംഗം നടത്തിയതിനു ശേഷമാണ് മന്ത്രിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. മുൻപ് നടന്ന റിപ്പബ്ലിക ദിന പരേഡുകളിൽ പൊലീസ് കമ്മീഷണർക്ക് ഉൾപ്പടെയുള്ളവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
ശാരീരിക അവശതകളെപ്പോലും അവഗണിച്ചാണ് പലരും റിപ്പബ്ലിക് ദിന പരിപാടികൾ ഗംഭീരമാക്കാൻ വരുന്നത്. വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യ പുലർത്തുന്ന ഐക്യവും മതേതരത്വവുമാണ് റിപ്ബ്ലിക് ദിനത്തിലെ പ്രധാന സന്ദേശം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണുള്ളത്. ഇന്ത്യയൊട്ടാകെ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.