
വെനസ്വേലയിൽ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടിയ റെയ്ഡിൽ യുഎസ് ഉപയോഗിച്ച രഹസ്യായുധത്തിന്റെ പേര് വെളിപ്പെടുത്തി പ്രസിഡന്റ് ട്രംപ്: ദ ഡിസ്കോംബോബുലേറ്റർ (The Discombobulator).
'ന്യൂ യോർക്ക് പോസ്റ്റ്' പത്രമാണ് ഇക്കാര്യം ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്തത്.
ശത്രുവിന്റെ ആയുധങ്ങൾ നിശ്ചലമാക്കാൻ ഈ ആയുധത്തിനു കഴിഞ്ഞെന്നു ട്രംപ് അവകാശപ്പെട്ടു. ഒരൊറ്റ അമേരിക്കൻ ജീവൻ നഷ്ടപ്പെടാതെയാണ് കാര്യം സാധിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുധത്തെ കുറിച്ചു സംസാരിക്കാൻ തനിക്കു വിലക്കുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു. "പറയാൻ എനിക്ക് ആഗ്രഹമുണ്ട്."
വെനസ്വേലയ്ക്കു റഷ്യൻ, ചൈനീസ് റോക്കറ്റുകൾ ഉണ്ടെന്നു ട്രംപ് പറഞ്ഞു. "അതൊന്നും ഉപയോഗിക്കാൻ അവർക്കു കഴിഞ്ഞില്ല. ഞങ്ങൾ അതെല്ലാം മരവിപ്പിച്ചു."
മഡുറോയെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകിയെന്നു റിപ്പോർട്ടുണ്ട്.
Trump reveals secret weapon used in Venezuela