Image

യുഎസിൽ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും ആരംഭിച്ചു; 9,000 ഫ്ലൈറ്റുകൾ റദ്ദാക്കി (പിപിഎം)

Published on 24 January, 2026
യുഎസിൽ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും ആരംഭിച്ചു; 9,000 ഫ്ലൈറ്റുകൾ റദ്ദാക്കി (പിപിഎം)

കൊടും തണുപ്പിൽ വിറയ്ക്കുന്ന യുഎസിൽ കനത്ത ശീതക്കാറ്റ് ആരംഭിച്ചതോടെ 9,000 ഫ്ലൈറ്റുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച്ച ടെക്സസ്, ഒക്‌ലഹോമ, കൻസാസ് എന്നിവിടങ്ങളിൽ മഞ്ഞു വീണു.

ഡക്കോട്ടാസിലും മിനസോട്ടയിലും മൈനസ് 50 ഡിഗ്രി ഫാരൻഹീറ്റ് വരെ താപനില താഴ്ന്നു.

കിഴക്കൻ ടെക്സസ് മുതൽ നോർത്ത് കരളിന വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവുമെന്നാണ് ആശങ്ക. മഞ്ഞുകട്ടിയും ആശങ്കയായി.

ശനിയാഴ്ച്ച 3,400 ഫ്ലൈറ്റുകൾ റദ്ദാവുകയോ വൈകുകയോ ചെയ്തെന്നു ഫ്ലൈറ്റ്അവെയർ പറഞ്ഞു. ഞായറാഴ്ച്ച പറക്കേണ്ട 5,000 ഫ്ലൈറ്റുകൾ റദ്ദാക്കിയതായി എയർലൈനുകൾ അറിയിച്ചു കഴിഞ്ഞു.

ഡാളസ് ഫോർത് വർത് ഇന്റർനാഷണൽ എയർപോർട്ടിലാണ് ഇപ്പോൾ ഏറ്റവുമധികം പ്രശ്നം ഉണ്ടായിട്ടുള്ളത്. ഷാർലറ്റി ഡഗ്ലസ്, നാഷ്‌വിൽ എയർപോർട്ടുകളിലും.

യുഎസ് ജനസംഖ്യയുടെ മുന്നിൽ രണ്ടു ഭാഗം ഈ കാലാവസ്ഥാ കാഠിന്യം നേരിടുന്നുണ്ട്. മഞ്ഞുകട്ടി വീണു വൈദ്യുതി ലൈനുകൾ തകരാറിലാവുമ്പോൾ പതിനായിരങ്ങൾ ഇരുട്ടിലാകും. അത് ദിവസങ്ങളോളം നീണ്ടു പോകാം എന്നാണ് ആശങ്ക.

അടുത്തയാഴ്ച്ച മൈനസിലേക്കു പോകുന്ന ശീതക്കാറ്റ് അമേരിക്കയുടെ പകുതിയിലേറെ ജനങ്ങളെ ബാധിക്കും എന്നാണ് പ്രവചനം. ഏറ്റവും പ്രശ്നം പ്രതീക്ഷിക്കുന്നത് ലൂസിയാന, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിലാണ്.

Snow starts falling; 9,000 flights cancelled 

യുഎസിൽ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും ആരംഭിച്ചു; 9,000 ഫ്ലൈറ്റുകൾ റദ്ദാക്കി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക