Image

ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം ; പോക്സോ കേസിൽ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

Published on 24 January, 2026
ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം ; പോക്സോ കേസിൽ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍ ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനി സംഭവം വെളിപ്പെടുത്തിയത്.

ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തിലും കാറിലും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്.

പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക