
ഫ്ലോറിഡയിലെ പബ്ലിക് യൂണിവേഴ്സിറ്റി സിസ്റ്റത്തിൽ എച്-1 ബി വിസകൾ വഴി ആളെടുക്കുന്നത് നിർത്തിവയ്ക്കണമെന്ന ഗവർണർ റോൺ ഡിസന്റിസ്ന്റെ നിർദേശം ജനുവരി 29നു സ്റേറ് യൂണിവേഴ്സിറ്റി സിസ്റ്റം ചർച്ച ചെയ്യും.
നിരോധന തീരുമാനം എടുത്താൽ അത് 2027 ജനുവരി 5 വരേക്കു നടപ്പാക്കും. നിലവിലുള്ള ജീവനക്കാരെ അത് ബാധിക്കില്ല.
എച്-1 ബി അമേരിക്കക്കാരെ ഒഴിവാക്കാനുളള പദ്ധതിയാണെന്നു ഡിസന്റിസ് ഒക്ടോബറിൽ ആരോപിച്ചിരുന്നു. നികുതി നൽകുന്നവരുടെ പണം കൊണ്ടു നടത്തുന്ന സ്ഥാപനങ്ങൾ അങ്ങിനെ ചെയ്യാൻ പാടില്ല.
ഫ്ലോറിഡ യൂണിവേഴ്സിറ്റികളിൽ വൻ തോതിലാണ് എച്-1 ബി വിസയിൽ നിയമങ്ങൾ നടത്തുന്നത്. 2025ൽ തന്നെ 253 പേരെ എടുത്തു.
പ്രസിഡന്റ് ട്രംപിന്റെ നയപരിപാടികൾക്കു അനുസൃതമായാണ് ഡിസന്റിസിന്റെ നീക്കം.
Florida to consider H-1 B visa freeze