Image

ഇനി കോമ്പുകോര്‍ക്കാനില്ല; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തിന് അംഗീകാരം

Published on 21 January, 2026
 ഇനി കോമ്പുകോര്‍ക്കാനില്ല; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തിന് അംഗീകാരം

ആലപ്പുഴ: എന്‍എസ്എസും എസ്എന്‍ഡിപിയുമായി കോമ്പുകോര്‍ക്കുന്ന ഒരു പ്രശ്‌നവും ഇനി ഉണ്ടാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം അംഗീകാരം നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു. 

ഏതെല്ലാം കാര്യങ്ങളില്‍ ഒന്നിച്ചുപോകണമെന്നത് ജി സുകുമാരന്‍ നായരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. തുടര്‍ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയതായും ഇന്നോ നാളെയോ തുഷാര്‍ പെരുന്നയിലെത്തി സുകുമാരന്‍ നായരെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലീംലീഗിനെതിരെ പറഞ്ഞ കാര്യങ്ങള്‍ മുസ്ലീം സമൂദായത്തിനെതിരെ എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും വെളളാപ്പള്ളി പറഞ്ഞു. മുസ്ലീം സമൂദായത്തെ ആക്ഷേപിക്കുന്നത് തങ്ങളുടെ ശൈലി അല്ല. എല്ലാവരും ഒന്നിച്ചുപോകണം എന്നതാണ് എസ്എന്‍ഡിപി നിലപാട്. മുസ്ലീം സമുദായത്തെ പറ്റി ഒന്നും പറഞ്ഞില്ല. ലീഗ് അധികാരത്തിലിരുന്നപ്പോള്‍ ഉള്ളകാര്യം തുറന്നുപറയുകയാണ് എസ്എന്‍ഡിപി ചെയ്തത്. അത് ഇനിയും തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Join WhatsApp News
അങ്ക തട്ടിന്റെ കാലുവെട്ടാൻ ചുറ്റും നിൽക്കുന്ന അണികളുടെ നടുവിൽ വയലാറിന്റെ പാട്ട് അന്വത്ഥം " "ആയുധമില്ലാതെ ഒതേനൻ നിൽക്കുന്നു" 2026-01-21 15:51:12
"മടിയിൽ കനമില്ലാത്തവനെതിരെയുള്ള യുദ്ധത്തിൽ , ആവനാഴി ശൂന്യമായപ്പോൾ പാണ്ഡവരും കൗരവരും അവിശുദ്ധ ബ്രമാണ്ട അസ്ത്ര കൂട്ട് നിർമ്മിക്കാൻ മൂശയിൽ ഒത്തുചേരുന്നു."
Sudhir Panikkaveetil 2026-01-21 17:22:42
ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു "ആയുധമില്ലാതെ അർജുനൻ" നിൽക്കുന്നുവെന്നും വയലാർ എഴുതിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക