Image

ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ജീവൻ നഷ്‌ടമായത്; ടി സിദ്ദിഖ്

Published on 19 January, 2026
ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ജീവൻ നഷ്‌ടമായത്;  ടി സിദ്ദിഖ്

കോഴിക്കോട്: ബസിൽ ലൈംഗിക പീഡനമെന്ന പേരിൽ യുവതിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖ്. ദീപക്കിന്റെ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ലെന്നും ആ കുടുംബത്തിന് നീതി ലഭിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ സംസ്‌കാരത്തെയും ടി സിദ്ദിഖ് വിമർശിച്ചു.

ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ...

"എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാൻ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ...? എന്തിനാ വാവേ ഇത് ചെയ്‌തത്.. എന്റെ കുട്ടീന്റെ മുഖോക്കെ മാറിപ്പോയല്ലോ... എന്തിനു പാവമായിട്ട് ചെയ്തത്? എന്തിനു വാവേ ഇത് ചെയ്‌തത്..?" "ആകെ ഒരു മകനേയുള്ളൂ..." അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ ഹൃദയം തകർന്ന് വാക്കുകൾ കിട്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്നാളിപ്പോയി... ആരുണ്ട് അവർക്കിനി..! കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്. സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകർക്കാൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകൾ അറിയാതെ ലോകം ഒരാൾക്കെതിരെ തിരിയും... ചിലർക്ക് താങ്ങാൻ കഴിഞ്ഞേക്കാം ... എന്നാൽ ദീപകിന് അതിന് കഴിഞ്ഞില്ല...

അപമാനഭാരത്താൽ അവൻ പോകാൻ തീരുമാനിച്ചു... തകർത്തത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഇനി വൈകുന്നേരങ്ങളിൽ മകൻ വരുന്നത് നോക്കിയിരിക്കാൻ ആ അമ്മയ്ക്ക് കഴിയില്ല... അച്ഛന് കഴിയില്ല... ഒരു തണൽ മരമാണ് കൊഴിഞ്ഞ് പോയത്... നാൽപ്പത് വയസ്സായെങ്കിലും ആ അമ്മയ്ക്ക് അവൻ ഇന്നും 'അമ്മയുടെ കുട്ടി' ആണ്. എന്തിനാണ് തന്റെ മകൻ ഇത് ചെയ്‌തതെന്ന് ആ പാവം അമ്മയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവൻ ഒരു തെറ്റും ചെയ്യില്ല എന്ന് ആ അമ്മയ്ക്ക് ഉറപ്പാണ്... ആ വീഡിയോ കണ്ട ലോകം വിലയിരുത്തിയതും അതാണ്... ജീവിതത്തിന്റെ അവസാന കാലത്ത് താങ്ങാവേണ്ട മകൻ മുന്നിൽ അനക്കമില്ലാതെ കിടക്കുമ്പോൾ... അവനൊപ്പം പോകാൻ ആഗ്രഹിക്കുന്ന ഒരമ്മയുടെ നിസ്സഹായമായ കരച്ചിൽ ഉള്ളുലയ്ക്കുന്നു... ആ അമ്മയ്ക്ക് നീതി വേണം... ആ നീതി നടപ്പിലാക്കണം...

ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം... തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാൻ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ട് കൊടുക്കുന്നത് കാട്ടു നീതിയല്ലേ? വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ആര് സമാധാനം പറയും..? ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാവാതെ ദീപക് ജീവനൊടുക്കിയപ്പോൾ... സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു... ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം... ദീപക് പോകാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇത് ചർച്ച ചെയ്യുന്നത്... ദീപകിന്റേത് ഭാവിയിൽ സോഷ്യൽമീഡിയയിൽ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകൾക്കുള്ള രക്തസാക്ഷിത്വമാണ്... ദീപകിന് നീതി ലഭിക്കണം...

 

Join WhatsApp News
സ്ത്രീപക്ഷം 2026-01-20 00:40:47
ഒരു സ്ത്രീ വെറുതെ ഒരു അപരിചിതനെതിരെ രംഗത്തു വന്നുവെന്നു വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് പറ്റില്ല. അവരുടെ വീഡിയോ ഞാൻ കണ്ടില്ല. ഒരു പക്ഷെ സ്ത്രീ തെറ്റിദ്ധരിച്ചതാകാം. എന്തായാലും ഇത് സ്ത്രീകളെ നിരുത്സാഹത്വപ്പെടുത്തരുത്.
vaayankaran 2026-01-20 01:07:25
മധു എന്ന ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്ന സമൂഹമല്ലേ. സ്ത്രീക്ക് തോന്നി അയാൾ അവളെ ലൈംഗിക ചുവയോടെ സ്പര്ശിക്കുന്നുവെന്നു. ഉടനെ സംഗതി കാമറയിൽ പകർത്തി നാട്ടുകാരുമായി പങ്കു വച്ച്. നാട്ടുകാർ അതുകണ്ട രസിക്കുന്നതിനിടയിൽ യുവാവ് മരിച്ചു.. സ്ത്രീപക്ഷം പറയുന്നപോലെ വേറൊരു വേർഷൻ ഉണ്ട്. അയാള് ചെയ്ത തെറ്റിൽ പശ്ചാത്തപിച്ച് ജീവൻ ഒടുക്കി. ഏതാണ് ശരി? വീഡിയോ കണ്ടവർക്ക് അറിയാം. എന്നാൽ അതും edited ആണെന്ന് പറയുന്നു. ഈ ലോകം ഇവിടെ കുറെ മനുഷ്യർ ചിലർ കുറ്റക്കാർ മറ്റവർ നല്ലവർ. അവർ തമ്മിൽ അടി നടക്കട്ടെ. ആ അടിയുടെ പൂരം ഇ മലയാളി പ്രതികരണ കോളത്തിലും കാണട്ടെ. ഈ കാര്യത്തിൽ മാത്തുള്ള പറയുന്നതാണ് ശരി. കാത്തിരിക്കാം.
മോൻസി കൊടുമൺ 2026-01-20 05:35:19
സ്ത്രീ പീഡനക്കാർക്ക് ശരിയായ ശിക്ഷ കൊടുക്കുന്നില്ലെന്നു സ്ത്രീകൾ പൊതുവെ വിശ്വസിക്കു ന്നതു കൊണ്ടാണ് അവർ സ്വന്തമായി ഇത്തരത്തിൽ ശിക്ഷ നൽകുന്നത് .ഈ സംഭവം ആരുടെ പക്ഷത്താണ് ശരി അതോ തെറ്റോ . അതവിടെ നിൽക്കട്ടെ . ഇപ്പോഴത്തെ മന്ത്രിസഭയിലും അവരുടെ പക്ഷത്തു മായി എത്ര സ്ത്രീപീഡകൾ ഉണ്ടായിട്ടുണ്ട് . ഒരു മന്ത്രിതന്നെ സ്വന്തം ഭാര്യയെ ഉലക്ക കൊണ്ട് അടിക്കുകയും വല്ല സ്തീകളുടെ യും കയ്യിൽ നിന്ന് തല്ലു കിട്ടുകയും ചെയ്ത വ്യക്തിയാണ് . അതുപോലെ MLA മാർ ഇവർക്കൊന്നും ആരും ശിക്ഷ കൊടുക്കുന്നില്ല .രാഷ്ട്രീയ കോമാളികളുടെ മറവിൽ ഇവർ ഇപ്പോഴും വാഴുന്നു .ഇവർക്കൊന്നും ഇതുവരേയും ശിക്ഷ കിട്ടുന്നില്ല, മാത്രമല്ല ഇവരാണ് നമ്മുടെ മാതൃകാ മന്തിമാർ അല്ലെങ്കിൽ MLA മാർ . അപ്പോൾ സ്ത്രീകൾ തന്നെ മുന്നോട്ടു വരുന്നു .സ്വന്തം മകളെ ഉപദ്രവിച്ചതിന് ചോദ്യം ചെയ്ത അപ്പനെ പീഡകൻ തല്ലിക്കൊല്ലുന്നു ഇതാണ് നാട് . അതിജീവിതമാരെ ക്രിത്രിമമായി ഉണ്ടാക്കു മ്പോൾ യഥാർത്ഥ അതിജീവിത മാർ തള്ളപ്പെടുന്നു . തെറ്റ് തെറ്റ് തന്നെ പക്ഷെ യഥാർത്ഥ കുറ്റവാളികൾ രക്ഷപെടു മ്പോൾ ജനം നിയമം കയ്യിലെടു ക്കേണ്ടി വരുന്നതിൽ കുറ്റം പറഞ്ഞിട്ടും കാര്യമില്ല . ഇവിടെ ഇപ്പോൾ നടന്ന സംഭവത്തിൽ അതിയായ ദുഖമുണ്ട് .
Yesudasan K.V 2026-01-20 23:23:48
ശ്രീ മോൻസി കൊടുമണ്ണിന്‌ ഒരു conferred IPS ഉടനെ കേരള പോലീസ് കൊടുക്കണം. പോലീസ് ഡിപ്പാർട്മെന്റിന്റെ കണ്ണ് തുറപ്പിക്കുന്ന ഒരു വിവരമാണ് ഈ ജീനിയസ് പറയുന്നത്. സ്ത്രീപീഡകർക്ക് ശിക്ഷ കൊടുക്കുന്നില്ല അതുകൊണ്ട് സ്ത്രീ നിയമം കയ്യിലെടുത്തു. താങ്കൾ ഒരു എഴുത്തുകാരൻ കൂടിയല്ലേ ഹൃദയവികാരമില്ലേ ആ മനുഷ്യൻ അവരെ സ്പര്ശിക്കുന്നില്ല അവരോട് അപമര്യാദയായി ഒന്നും പറയുന്നില്ല അവർ തന്നെ അവരുടെ മാർവിടങ്ങൾ അയാളുടെ കൈമുട്ടുകളിൽ ഉരസുകയാണ്. ശ്രീ മോൻസി പള്ളിയിൽ പോയി കർത്താവിനോട് പ്രാർത്ഥിക്കു ആ വൃദ്ധരായ മാതാപിതാക്കളുടെ ശാപം താങ്കളുടെ കുടുംബത്തിന് വരാതിരിക്കട്ടെ.
മോൻസി കൊടുമൺ 2026-01-21 05:36:02
ശ്രീയേശുദാസൻ ഞാൻ പറഞ്ഞത് ഈ കേസുമായി ബന്ധപ്പെട്ട കാര്യമല്ല . ഈ കേസ് ദീപക് നരപരാധി യാണ് . കുറക്കാരനാണെന്ന് പറയുന്നുമില്ല . കേരളത്തിൽ നടന്ന പീഡന ക്കേസിൽ ആരേയെങ്കിലും ശിക്ഷിച്ചിട്ടു ണ്ടോ? വാളയാർ അടക്കം . രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അടക്കം പീഡനം കാട്ടിയവർ രക്ഷപെട്ടിരി ക്കയാണ് . അഭയക്കേസ് , ദിലീപ് കേസ് , ഫ്രാങ്കോ കേസ് , സൂര്യനെല്ലി , കവിയൂർ , കോതമംഗലം , ഐസ് ക്രീം . മകളെ നശിപ്പിച്ചവനെ ചോദ്യം ചെയ്ത പിതാവിനെ തല്ലിയ നാടാണ് കേരളം .കർണ്ണാടക DGPഎന്താണ് കാട്ടിക്കൂട്ടി യ പുതിയ കേസ് . വേലിതന്നെ വിളവ് തിന്നുന്നു .നീതി എവിടെ? അത്രയേ ഞാൻ പറയുന്നുള്ളു . 8 മിനിട്ടിൽ ഒരു സ്ത്രീ ഇന്ത്യയിൽ പീഡിക്ക പ്പെടുന്നു . പുരുഷനും ഹണിട്രാപ്പിൽ പെടുന്നു . ഇവിടെ മനുഷ്യകമ്മീഷ നാണ് വേണ്ടത് . അല്ലാതെ ലിംഗം നോക്കിയുള്ള കമ്മീഷനല്ല വേണ്ടത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക