
ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ നിര്‍മ്മാണവും വിതരണവും നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കഫ്‌സിറപ്പിന്റെ ശാസ്ത്രീയ പരിശോധനയില്‍ ഇതില്‍ മരണത്തിന് പോലും കാരണമായേക്കാവുന്ന ഈഥലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ബീഹാറിലാണ് ആല്‍മണ്ട് കിറ്റ് എന്ന കഫ്‌സിറപ്പ് നിര്‍മ്മിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്‌കം, ശ്വസകോശം എന്നിവയ്ക്ക് തകരറാറുണ്ടാക്കുമെന്നും, ചിലപ്പോള്‍ മരണത്തിന് പോലും കാരണമായേക്കാമെന്നും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. നിലവില്‍ ഈ മരുന്ന് കൈവശമുള്ളവര്‍ അവ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനായി അധികൃതരെ ബന്ധപ്പെടുകയും വേണം.
മരുന്ന് സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനും, സംശയനിവാരണത്തിനും ബന്ധപ്പെടാം: 9445 865 400 (വാട്‌സാപ്പ് വഴി)
ഈയിടെ ഇന്ത്യയില്‍ കഫ്‌സിറപ്പ് കഴിച്ച ഏതാനും കുട്ടികള്‍ മരണപ്പെട്ടിരുന്നു. സിറപ്പിലെ വിഷാംശമാണ് മരണകാരണമായത്. വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ പല കഫ്‌സിറപ്പുകളിലും കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. വാഹന എഞ്ചിനുകളിലെ കൂളിങ് ഏജന്റുകള്‍, ബ്രേക് ഫ്‌ളൂയിഡ് എന്നിവയിലും, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയിലുമെല്ലാം ഉപയോഗിക്കുന്ന ഈ കെമിക്കലുകള്‍ ഒരു കാരണവശാലും കഫ്‌സിറപ്പുകളില്‍ ഉപയോഗിക്കരുതെന്നും, ചെറിയ അളവില്‍ ശരീരത്തിലെത്തിയാല്‍ പോലും അവ മരണകാരണമായേക്കുമെന്നും ലോകാരോഗ്യസംഘന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.