Image

രണ്ടു ഇന്ത്യൻ വിചാരണ തടവുകാരെ ഉടൻ വിട്ടയക്കാൻ കോടതി ഉത്തരവ് (പിപിഎം)

Published on 19 January, 2026
 രണ്ടു ഇന്ത്യൻ വിചാരണ തടവുകാരെ ഉടൻ വിട്ടയക്കാൻ കോടതി ഉത്തരവ് (പിപിഎം)

വിചാരണ കൂടാതെ തടവിൽ വച്ചിരിക്കുന്ന രണ്ടു ഇന്ത്യൻ വംശജരെ വിട്ടയക്കാൻ കലിഫോർണിയയിൽ ഫെഡറൽ ജഡ്‌ജുമാർ ഉത്തരവിട്ടു. അവരെ തടവിലാക്കിയത് നിയമവിരുദ്ധമാവാൻ സാധ്യത കാണുന്നുവെന്നു ഈസ്റ്റേൺ ഡിസ്‌ട്രിക്‌ട് കോടതികൾ കണ്ടു.

രണ്ടു കേസിലും ഐസ് നോട്ടീസ് നൽകിയില്ല. വിചാരണ നടത്തിയതുമില്ല. രണ്ടു പേരെയും കസ്റ്റഡിയിൽ സൂക്ഷിക്കാൻ ന്യായം നൽകിയിട്ടുമില്ല.

2021 ഡിസംബറിൽ യുഎസിൽ പ്രവേശിച്ചു അഭയത്തിനു അപേക്ഷിച്ച കിരൺദീപ് കെ എന്ന സ്ത്രീയെ ഉടൻ വിട്ടയക്കാൻ ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ട്രോയ് എൽ. നൺലി ഉത്തരവിട്ടു. കിരൺദീപ് പ്രവേശന സമയത്തു പരിശോധനയ്ക്കു വിധേയയായിരുന്നു. അവരെക്കൊണ്ടു സമൂഹത്തിനു ഭീഷണിയൊന്നും ഉണ്ടാവില്ല എന്ന അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം അനുവദിച്ചത്. 

നാലു വർഷം കാലിഫോർണിയയിൽ ജീവിച്ച അവർ ഇമിഗ്രെഷനുമായി എല്ലാ കൂടിക്കാഴ്ചയും നടത്തി. 2025 സെപ്റ്റംബറിൽ ഐസ് ചെക്ക്-ഇൻ സമയത്താണ് അവരെ അറസ്റ്റ് ചെയ്തത്. ഒരൊറ്റ അപ്പോയ്ന്റ്മെന്റിന് എത്തിയില്ല എന്നതാണ് കാരണം പറഞ്ഞത്. അവരെ ഉടൻ വിട്ടയക്കാൻ കോടതി ആവശ്യപ്പെട്ടു. നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാനും പാടില്ല.

അഭയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കെ. രോഹിത് ആണ് മറ്റൊരു തടവുകാരൻ. ഇന്ത്യയിൽ പീഡനം ഭയന്ന അയാൾ 2021 നവംബറിലാണ് യുഎസിൽ എത്തിയത്. 2025 ജൂണിലായിരുന്നു ആദ്യ അറസ്റ്റ്. ബോണ്ട് വിചാരണ കൂടാതെ ഏഴു മാസം തടവിൽ കിടന്നു. എന്തു കൊണ്ടു വിചാരണ  നിഷേധിച്ചെന്നു ഗവൺമെന്റ് വിശദീകരിച്ചിട്ടില്ല.

ഗുരുതരമായ അവകാശലംഘനമാണിതെന്നു കോടതി പറഞ്ഞു. രോഹിതിനെ ഉടൻ വിട്ടയക്കാനാണ് ഉത്തരവ്.

US judges order release of two Indian asylum seekers

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക