
ന്യൂ യോർക്ക് സിറ്റിയിൽ ഞായറാഴ്ച്ച മഞ്ഞുവീഴ്ച്ച തുടർന്നു കൊണ്ടിരിക്കെ വിമാനങ്ങൾ വൈകുകയും റോഡ് ഗതാഗതം തകരാറിലാവുകയും ചെയ്തു. ഞായറാഴ്ച്ച രാവിലെ അര ഇഞ്ചോളം മഞ്ഞു വീണെന്നു നാഷണൽ വെതർ സർവീസ് പറഞ്ഞു. ഉച്ചയോടെ 2 മുതൽ 4 ഇഞ്ചു വരെ വീഴും. വൈകുന്നേരത്തോടെ അഞ്ച് ഇഞ്ചു വരെ എത്തുമെന്നാണ് പ്രവചനം.
ജെ എഫ് കെ, ൽ ഗാർഡിയ വിമാന താവളങ്ങളിൽ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി. ജെ എഫ് കെയിൽ ഇറങ്ങാനുള്ള 72 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ പുറപ്പാടാനുള്ള 71 ഫ്ലൈറ്റുകൾ മുടങ്ങി.
ല ഗാർഡിയയിൽ 75 വീതമാണ് റദ്ദാക്കിയത്.
വാരാന്ത്യത്തിൽ 3 ഇഞ്ച് സ്നോയാണ് പ്രവചിച്ചിരുന്നത്. എന്നാൽ കാറ്റു വടക്കോട്ടു നീങ്ങുകയും ശനിയാഴ്ച്ച രാത്രി മുതൽ തണുപ്പ് കൂടുകയും ചെയ്തതോടെ കൂടുതൽ മഞ്ഞുവീഴ്ച്ച ഉണ്ടായി.
റോഡുകളിൽ സൂക്ഷിച്ചു വാഹനം ഓടിക്കാൻ നഗരാധികൃതർ നിർദേശിച്ചു. ഉച്ച തിരിഞ്ഞു ചൂട് കൂടാൻ ഇടയുളളതിനാൽ മഞ്ഞുരുകും എന്നാണ് പ്രതീക്ഷ.
അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ എൻ വൈ സി എമർജൻസി മാനേജ്‌മെന്റിന്റെ നിർദേശമുണ്ട്. കഴിയുന്നത്ര മാസ് ട്രാൻസ്‌പോർട് ഉപയോഗിക്കുക.
ഞായറാഴ്ച്ച രാത്രിയും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ശൈത്യം ഉയർന്നു തന്നെ നിൽക്കും എന്നാണ് പ്രവചനം.
New York City gets more snow