Image

വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള പരാമർശത്തിൽ താൻ മറുപടി പറയേണ്ടതില്ല; പ്രതികരിച്ച് ഷാഫി പറമ്പിൽ

Published on 13 January, 2026
വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള പരാമർശത്തിൽ താൻ മറുപടി പറയേണ്ടതില്ല; പ്രതികരിച്ച്  ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കേസിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ നിലവിൽ പാർട്ടിയുടെ ഭാ​ഗമല്ല. രാഹുലും ഞാനുമായുള്ള സൗഹൃദം പാർട്ടി നടപടിക്ക് തടസ്സമായിട്ടില്ല. രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിൽ വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള യുവതിയുടെ മൊഴിയിലെ പരാമര്‍ശത്തിന് താൻ മറുപടി പറയേണ്ട ആവശ്യമില്ലെന്നും  ഷാഫി പറമ്പിൽ പ്രതികരിച്ചു. തന്‍റെ പേര് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച ഷാഫി സത്യം തെളിഞ്ഞു വരട്ടെയന്നും പറഞ്ഞു.

അതേസമയം ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക