
നാടു കടത്തൽ തടയുന്ന കോടതി ഉത്തരവിറങ്ങി മൂന്നു മണിക്കൂറിനകം അത് ലംഘിച്ചു ഇന്ത്യക്കാരനെ നാടു കടത്തിയതിൽ ഇമിഗ്രെഷൻ അധികൃതരെ യുഎസ് ഫെഡറൽ കോടതി ശാസിച്ചു. നിയമവിരുദ്ധവും കോടതിയോടുള്ള വെല്ലുവിളിയുമാണ് നടപടിയെന്നു വിധിച്ച ടെക്സസ് സതേൺ ഡിസ്ട്രിക്ടിലെ യുഎസ് ഡിസ്‌ട്രിക്‌ട് കോടതി ഫ്രാൻസിസ്‌കോ ഡികോസ്റ്റയെ തിരിച്ചു യുഎസിൽ എത്തിക്കാനും ആവശ്യപ്പെട്ടു.
ഡിസംബർ 20നു വിധി വന്നു മൂന്നു മണിക്കൂറിനുള്ളിലാണ് അദ്ദേഹത്തെ നാടു കടത്തിയതെന്നു കോടതി ചൂണ്ടിക്കാട്ടി.
അന്നുച്ച തിരിഞ്ഞു 2:55നു ഹ്യുസ്റ്റൺ വിട്ട ടർക്കിഷ് എയർലൈൻ ഫ്ലൈറ്റിൽ ഡിക്കോസ്റ്റയെ കയറ്റി അയച്ചു.
വിമാനം പറന്നുയരുന്നതിനു മുൻപ് കോടതി ഉത്തരവ് ലഭിച്ചെന്നു ഐസും യുഎസ് അറ്റോണി ഓഫിസും സമ്മതിക്കുന്നുണ്ട്.
ഇന്ത്യക്കാരനായ ഡിക്കോസ്റ്റ 2009 മുതൽ യുഎസിൽ ജീവിക്കുന്നതാണ്. ക്രിസ്തുമത വിശ്വാസി ആയതിനാൽ ഇന്ത്യയിൽ പീഡനം നേരിടേണ്ടി വരും എന്നതാണ് നാടുകടത്തലിനെതിരെ അദ്ദേഹം ഉയർത്തിയ വാദം.
ഡികോസ്റ്റയെ എത്രയും വേഗം തിരിച്ചു കൊണ്ടുവരണമെന്ന് കോടതി വിധിച്ചു. അഞ്ചു ദിവസം കഴിഞ്ഞു കോടതിക്കു റിപ്പോർട്ട് നൽകണം.
US court orders authorities to facilitate return of wrongfully deported Indian