
ലഹരി മരുന്നു കള്ളക്കടത്തു നടത്തിയെന്ന കുറ്റം തെളിഞ്ഞതിനാൽ നാടു കടത്താൻ ഇമിഗ്രെഷൻ അധികൃതർ തീരുമാനിച്ച ഇന്ത്യൻ വംശജൻ സന്ദീപ് സിംഗിന്റെ അപ്പീൽ സെവൻത് സർക്യൂട്ട് ഓഫ് അപ്പീൽ കോടതി തള്ളി. ഇമിഗ്രെഷൻ അധികൃതരുടെ നടപടിക്രമങ്ങൾ തെറ്റായിരുന്നു എന്ന സിംഗിന്റെ വാദം അപ്പീൽ കോടതി അംഗീകരിച്ചില്ല.
ഇന്ത്യൻ പാസ്പോർട്ടുള്ള സിംഗ് കാനഡയിൽ സ്ഥിര താമസക്കാരനാണ്. 2021 നവംബറിൽ വിസിറ്റർ വിസയിലാണ് കാനഡയിൽ നിന്നു യുഎസിൽ എത്തിയത്. ലഹരി മരുന്നു കടത്താൻ ഗൂഡലോചന നടത്തി എന്ന കുറ്റം 2024 ഏപ്രിലിൽ സിംഗ് സമ്മതിച്ചു. മിഷിഗണിലെ ഫെഡറൽ കോടതി അയാളെ 60 മാസം തടവിനു ശിക്ഷിച്ചു.
അതേ തുടർന്നു നാടു കടത്താൻ നടപടികൾ ആരംഭിച്ചു. ഇന്ത്യയിലേക്കല്ല കാനഡയിലേക്കാണ് തന്നെ അയക്കേണ്ടതെന്നു സിംഗ് വാദിച്ചു. എന്നാൽ 2024 ഡിസംബറിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയക്കാനുളള ഉത്തരവ് ഇമിഗ്രെഷൻ അധികൃതർ തയാറാക്കി. എന്നാൽ പിന്നീട് അവർ അതു കാനഡ എന്നാക്കി മാറ്റി.
US appeals court rejects drug trafficker’s deportation challenge