
പെൻസിൽവേനിയയിൽ ഐസ് കസ്റ്റഡിയിലുള്ള ഇന്ത്യക്കാരൻ ലവ്ദീപ് സിംഗിനു (26) ബോണ്ട് നൽകാനുള്ള അപേക്ഷയിൽ വിചാരണ നടത്താൻ യുഎസ് മജിസ്‌ട്രേറ്റ് ജഡ്‌ജ് ക്രിസ്റ്റഫർ ബി. ബ്രൗൺ ഉത്തരവിട്ടു. യുഎസിൽ ആറു വർഷമായി താമസിച്ച ശേഷം അറസ്റ്റ് ചെയ്യപ്പെട്ട സിംഗിന്റെ ബോണ്ട് അപേക്ഷ പരിഗണിക്കണം. പുതുതായി അതിർത്തി കടന്നു വന്നതല്ല എന്നതു കൊണ്ടു ബോണ്ട് വിചാരണയ്ക്ക് അർഹനാണെന്നു കോടതി പറഞ്ഞു.
മോശാനൻ വാലി പ്രോസസിംഗ് സെന്ററിൽ കഴിയുന്ന സിംഗിനു ജനുവരി 16നു മുൻപ് വിചാരണ നൽകണം എന്നാണ് കോടതി ഉത്തരവ്.
യുഎസിൽ താമസിക്കുന്ന ആളാണെങ്കിൽ ജാമ്യം നൽകാൻ ഇമിഗ്രെഷൻ ജഡ്‌ജിന് അധികാരമുണ്ട്. അതിർത്തിയിൽ പുതുതായി പ്രവേശിക്കുന്ന ആളാണെങ്കിൽ കോടതിക്കു ബോണ്ട് പരിഗണിക്കാൻ ആവില്ല.
2019ൽ യുഎസിൽ എത്തിയ സിംഗിന്റെ അവകാശങ്ങൾ നിഷേധിച്ചു അദ്ദേഹത്തെ ഇന്ത്യയിലേക്കു നാടു കടത്താൻ 2022ൽ ഒരു ഇമിഗ്രെഷൻ ജഡ്‌ജ് ഉത്തരവിട്ടിരുന്നു.
US court orders bond hearing for Indian national held by ICE