Image

ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപ് ഭരണകൂടത്തിനു അധികാരം നൽകുന്ന ബിൽ കോൺഗ്രസിൽ (പിപിഎം)

Published on 13 January, 2026
ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപ് ഭരണകൂടത്തിനു അധികാരം നൽകുന്ന ബിൽ കോൺഗ്രസിൽ (പിപിഎം)

ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലൻഡ് പിടിച്ചെടുത്തു യുഎസ് സംസ്ഥാനമാക്കി മാറ്റാൻ ട്രംപ് ഭരണകൂടത്തിനു അധികാരം നൽകുന്ന ബിൽ കോൺഗ്രസിൽ റിപ്പബ്ലിക്കൻ റെപ്. റാൻഡി ഫൈൻ അവതരിപ്പിച്ചു.

അമേരിക്കയുടെ ശത്രുക്കൾ ഗ്രീൻലൻഡിൽ കടന്നുകയറാൻ ശ്രമിക്കയാണെന്നും അത് അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്ടിക്കിൽ ചൈനീസ്-റഷ്യൻ സാന്നിധ്യം ഉണ്ടാവാൻ അനുവദിച്ചു കൂടാ.

അതേ സമയം, ഗ്രീൻലൻഡിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വ്യാജ ന്യായങ്ങളൊന്നും പറഞ്ഞു കയറാൻ യുഎസ് നോക്കേണ്ട എന്നു ചൈന പറഞ്ഞു. "ചൈനയ്ക്കു ആർക്ടിക്കിലുള്ള പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമം അനുസരിച്ചുള്ളതാണ്. അത് സമാധാനം, ഭദ്രത, വികസനം എന്നിവ ലക്ഷ്യമാക്കി ഉള്ളതാണെന്നും വിദേശകാര്യ വകുപ്പു അവകാശപ്പെട്ടു.

Bill brought in Congress to authorize Trump on Greenland takeover 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക