Image

ലെഫ്. ഗവർണർ സ്ഥാനത്തേക്കു പരിചയ സമ്പന്നനെ തിരഞ്ഞെടുത്തു രാമസ്വാമി (പിപിഎം)

Published on 13 January, 2026
ലെഫ്. ഗവർണർ സ്ഥാനത്തേക്കു പരിചയ സമ്പന്നനെ തിരഞ്ഞെടുത്തു രാമസ്വാമി (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി ലെഫ്. ഗവർണർ സ്ഥാനാർഥിയായി സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റ് റോബ് മക്കൊള്ളിയെ പ്രഖ്യാപിച്ചു. രാമസ്വാമിക്കു ഭരണ പരിചയം ഇല്ലെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണിത്.

നിയമ നിർമാണ പശ്ചാത്തലമുള്ള ഒരാളെ പങ്കാളിയാക്കുന്നത് ഭരണത്തിൽ ഉടനീളം അതിന്റെ പ്രയോജനം കിട്ടാനാണെന്നു ക്ളീവ്ലൻഡിൽ നടന്ന യോഗത്തിൽ രാമസ്വാമി പറഞ്ഞു.

ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ ഈ ടിക്കറ്റിനു പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹം മടിച്ചു നിൽക്കുകയായിരുന്നു. 

മക്കൊള്ളി പ്രധാനപ്പെട്ട  ഘടകമാണെന്നു ഡിവൈൻ ചൂണ്ടിക്കാട്ടി. ശക്തനും ആദരണീയനുമായ വ്യക്തിയാണ് അദ്ദേഹം.

Ramaswamy leans on political pro as running mate

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക