Image

പുറത്തിറങ്ങുന്നത് ഒഴിവാക്കണം; ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Published on 12 January, 2026
പുറത്തിറങ്ങുന്നത് ഒഴിവാക്കണം; ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോൾ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

ഇറാനിലെ സംഭവ വികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും സുരക്ഷിതരാണ് . നിയന്ത്രണങ്ങളുണ്ടെങ്കിലും വിദ്യാർത്ഥി സമൂഹവുമായി ബന്ധപ്പെടാൻ എംബസിക്ക് കഴിഞ്ഞിട്ടുണ്ട്. അവരെല്ലാം സുഖമായിരിക്കുന്നുവെന്നും ഇതുവരെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്‌റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി. പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രം​ഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ പ്രതിഷേധം വൻതോതിൽ ആളിക്കത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക