Image

'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്': അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി; ആ വാചകങ്ങൾക്ക് ജീവന്‍റെ തുടിപ്പുണ്ടെന്ന് അതിജീവിത

Published on 12 January, 2026
'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്': അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി; ആ വാചകങ്ങൾക്ക് ജീവന്‍റെ തുടിപ്പുണ്ടെന്ന് അതിജീവിത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം.

എല്‍ഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വാചകമാണിത്. ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി.

തുടർന്ന് കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം അതിജീവിത പങ്കുവെച്ചു. ആ കപ്പിലെ വാചകങ്ങൾക്ക് എൻറെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻറെ തുടിപ്പ് ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് അതിജീവിത കുറിച്ചത്.

ദൈവത്തിന് നന്ദിയെന്നും ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു എന്നുമാണ് കഴിഞ്ഞ ദിവസം പരാതിക്കാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക