
ബിഗ് ബോസ് മലയാളം സീസൺ 5-ലെ വിജയിയായ അഖിൽ മാരാർ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയേക്കുമെന്ന് സൂചനകൾ. കഴിഞ്ഞ നാല് തവണയായി ഇടത് മുന്നണി കോട്ടയായി കാത്തുസൂക്ഷിക്കുന്ന കൊട്ടാരക്കര പിടിച്ചെടുക്കാൻ ഒരു 'സർപ്രൈസ്' സ്ഥാനാർത്ഥി വേണമെന്ന കോൺഗ്രസിന്റെ ആലോചനയാണ് അഖിൽ മാരാറിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള അഖിലിന്റെ പ്രസംഗശൈലിയും യുവാക്കൾക്കിടയിലുള്ള ജനപ്രീതിയും വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാറുള്ള അഖിൽ, അടുത്തിടെ നടന്ന പല കോൺഗ്രസ് വേദികളിലും സജീവ സാന്നിധ്യമായിരുന്നു.
സിറ്റിംഗ് എം.എൽ.എയും സംസ്ഥാന ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാലിനെതിരെ ശക്തനായ ഒരു പോരാളിയെ ഇറക്കുക എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇടതുകോട്ടയായ കൊട്ടാരക്കരയിൽ അഖിലിനെപ്പോലെയുള്ള ഒരു ജനപ്രിയ മുഖത്തിന് നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു. എങ്കിലും, അഖിലിനെ കൂടാതെ ആർ. രശ്മി, പി. ഹരികുമാർ, ജോൺ സാമുവൽ അടൂർ, അജു ജോർജ്
തുടങ്ങിയ പേരുകളും പാർട്ടി പരിഗണനയിലുണ്ട്: