Image

ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി

Published on 10 January, 2026
ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിന് ശേഷമാണ് സ്ഥിരം പ്രതിനിധിയെത്തുന്നത്. താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധി മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയിലെത്തി. എംബസിയില്‍ അഫ്ഗാന്‍ പതാകയും ജീവനക്കാരെയും നിലനിര്‍ത്തും.

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഒക്ടോബര്‍ 25ലെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയും അഫ്ഗാന്‍ ഭരണകൂടവും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. അന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് അമീര്‍ ഖാന്‍ മുത്തഖിയെ സ്വീകരിച്ചത്. 

കാബൂള്‍ ആസ്ഥാനമായ അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഡിവിഷന്റെ ഡയറക്ടര്‍ ജനറലായ നൂര്‍ ഇതുവരെ ഔദ്യോഗികമായി നിയമന കത്തുകള്‍ കൈമാറിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക