Image

വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ പിടിച്ചെടുത്തു

Published on 10 January, 2026
വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ പിടിച്ചെടുത്തു

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. പരിശോധന‍യ്ക്കായി വാഹനം കരൂരിലെ സിബിഐയുടെ ക‍്യാംപ് ഓഫിസിലേക്ക് മാറ്റി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു വച്ചാണ് നടന്‍റെ വാഹനം സിബിഐ പിടിച്ചെടുത്തത്.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 12ന് ഹാജരാവാൻ ആവശ‍്യപ്പെട്ട് വിജയ്‌ക്ക് സിബിഐ കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ വാഹനം പിടിച്ചെടുത്തിരിക്കുന്നത്.

41 പേരായിരുന്നു ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക