
ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ച് ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ. ബാലന്‍. ജമാഅത്തെയുടെ വക്കീല്‍ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാന്‍ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. ജയിലില്‍ പോകണം എന്നാണ് വിധിയെങ്കില്‍ ജയിലില്‍ പോകുമെന്നും എകെ ബാലന്‍ പറഞ്ഞു. തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാന്‍ ശ്രമിച്ചുവെന്നും മതനിരപേക്ഷതയില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും നോട്ടീസിലെ എല്ലാം വസ്തുത വിരുദ്ധമാണെന്നുമാണ് എകെ ബാലന്‍ പറയുന്നത്.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍, ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം വഹിക്കുമെന്നും മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ജമാഅത്ത് ഇസ്ലാമി രംഗത്തെത്തുകയും മാനനഷ്ടത്തിന് കേസ് നല്‍കുകയും ചെയ്തതോടെയാണ് എകെ ബാലന്റെ പ്രതികരണം.
ഇന്ത്യന്‍ ഭരണഘടനയും മതനിരപേക്ഷതയും ഉയര്‍ത്തി പിടിക്കുന്നുണ്ട്. നോട്ടീസ് അയച്ച സംഘടനയുടെ നയം എന്താണെന്ന് വ്യക്തമാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. തൊഴിലാളി വര്‍ഗത്തോട് ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റ് ആണ് താനെന്നും എകെ ബാലന്‍ പറഞ്ഞു.
തന്റെ കൈയില്‍ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ടെന്നും മരണം വരെ പത്തുപൈസ കൊടുക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ എകെ ബാലന്‍ പറഞ്ഞു. ജയിലില്‍ പോകേണ്ടി വന്നാല്‍ ആദ്യം ഖുറാന്‍ വായിച്ചു തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ തൊഴിലാളി വര്‍ഗത്തോട് കൂറുള്ള ആളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.