
തിരുവനന്തപുരം വർക്കലയിൽ വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിലായി. വർക്കല തെറ്റിക്കുളം സ്വദേശികളായ അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദനമേറ്റത്. അറസ്റ്റിലായ അനുശങ്കറും അഭിലാഷും ശശികലയുടെ ഭർത്താവിൻ്റെ സഹോദരിപുത്രന്മാരാണ്.
കഴിഞ്ഞ പതിനൊന്നാം തീയതി ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ വെച്ച് പ്രതികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ശശികലയും മകനും പോലീസിനെ വിളിച്ച് അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഈ വൈരാഗ്യത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതികൾ ഇരുവരെയും മർദ്ദിച്ചത്.
അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
English summary:
Brothers arrested in Varkala for attacking mother and son at home due to resentment over calling the police