Image

ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിക്ക് ഭയാനകമായ അനുഭവം; ഹെൽപ്പ് ലൈനിൽ വിളിച്ച് രക്ഷ തേടി

രഞ്ജിനി രാമചന്ദ്രൻ Published on 12 December, 2025
ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിക്ക് ഭയാനകമായ അനുഭവം; ഹെൽപ്പ് ലൈനിൽ വിളിച്ച് രക്ഷ തേടി

ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യുവതിക്ക് ബീഹാറിലെ കതിഹാർ ജംഗ്ഷനിൽ വെച്ച് ഭയാനകമായ അനുഭവമുണ്ടായി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ലാത്ത ട്രെയിൻ യാത്രകൾ ഉണ്ടാക്കുന്ന മാനസികാഘാതങ്ങൾ ചെറുതല്ല, അത്തരമൊരു കഠിനമായ അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നതിന്‍റെ ഞെട്ടിക്കുന്ന ഓർമ്മകളാണ് യുവതി തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച് വൈറലായത്. 'യാത്രയ്ക്കിടെയുള്ള സുരക്ഷാ ആശങ്കകൾ ഇത്ര യഥാർത്ഥമായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഇന്ന് എനിക്ക് മനസ്സിലായി' എന്ന് കുറിച്ചുകൊണ്ടാണ് അവർ തന്‍റെ ദുരനുഭവം വിവരിച്ചു തുടങ്ങിയത്.

ട്രെയിൻ കതിഹാർ ജംഗ്ഷനിലെത്തിയപ്പോൾ യുവതി ടോയ്‌ലറ്റിലായിരുന്നു. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ഉടൻ ആളുകൾ അസാധാരണമായ തിരക്കിൽ ട്രെയിനിലേക്ക് ഇടിച്ച് കയറാൻ തുടങ്ങി. ഈ സമയം ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച യുവതി വാതിലിന് മുന്നിൽ തടിച്ചുകൂടി ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന 30-40 ഓളം വരുന്ന പുരുഷന്മാരെയാണ് കണ്ടത്.

ഇത് കണ്ട് ഭയന്ന് പോയ അവർ ഉടൻ തന്നെ ടോയ്‌ലറ്റിന്‍റെ വാതിൽ അടച്ച് അകത്ത് ഒതുങ്ങിക്കൂടി. തുടർന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആ കൂട്ടം പുരുഷന്മാർ വാതിലിൽ മുട്ടി അവർക്ക് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ഈ ഭയാനകമായ അവസ്ഥയിൽ അവർ ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു.

English summary: 

A lone woman traveling on a train had a terrifying experience: called the helpline for rescue

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക