Image

പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിച്ചു: വിധിയെ വിമര്‍ശിക്കാം, ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല; മന്ത്രി പി രാജീവ്

Published on 12 December, 2025
പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ  ലഭിച്ചു: വിധിയെ വിമര്‍ശിക്കാം, ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല; മന്ത്രി പി രാജീവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ‌ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് നിയമമന്ത്രി പി. രാജീവ്.

കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ പ്രതികൾക്ക് ലഭിച്ചു.

കേസിലെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം ശിക്ഷ കിട്ടിയ കേസില്‍ പ്രോസിക്യൂഷൻ പരാജയമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനാല് വർഷമാണ് ജീവപര്യന്തം. എന്നാൽ അതിൽ കൂടുതൽ വർഷമാണ് ലഭിച്ചത്. നല്ല വിധിയായിട്ടാണ് തോന്നുന്നത്. വിധിയുടെ പൂർണഭാഗം കിട്ടിയ ശേഷം പ്രതികരിക്കാമെന്നും പി. രാജീവ് പറഞ്ഞു.

കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ആ നിലപാടിലേക്ക് കോടതി എത്തിയത് എന്തുകൊണ്ടാണെന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രം വ്യക്തമാവുകയുള്ളു. വിധി ന്യായത്തെ വിമര്‍ശിക്കാം. വിധി പറയുന്ന ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല. എന്തുകൊണ്ട് ഈ വിധിയിലേക്ക് എത്തി എന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
Sunil 2025-12-12 17:02:48
Of the 8 defendants, you can send 7 of them free. We don't mind. Send Dileep to jail. We will be happy. Justice is done. Where is the evidence against Dileep ? We don't care.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക