Image

അവൾക്കൊപ്പം അല്ലന്ന് പറഞ്ഞിട്ടില്ല, കോടതി വിധി എന്താണോ അത് അംഗീകരിക്കുന്നു; കുക്കു പരമേശ്വരൻ

Published on 11 December, 2025
അവൾക്കൊപ്പം അല്ലന്ന് പറഞ്ഞിട്ടില്ല, കോടതി വിധി എന്താണോ അത് അംഗീകരിക്കുന്നു;  കുക്കു പരമേശ്വരൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നു. കോടതി കുറ്റക്കാരെ കണ്ടെത്തി. പെണ്‍കുട്ടിക്കെതിരേ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.

അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ബാബുരാജിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Jayan varghese 2025-12-12 04:41:44
1 അടങ്ങിയൊതുങ്ങി കുടുംബഭാരത്തിന്റെ പകുതിയിലേറെയും താങ്ങി മലയാളി സ്ത്രീകൾ മാന്യമായി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വെള്ളിത്തിരയുടെയും സ്വർണ്ണത്തിരയുടെയും വരവോടെ സാമൂഹ്യ സേവനത്തിന്റെ മുഖം മൂടിയണിഞ്ഞ ചില ഫെമിനിച്ചികളോടൊപ്പം അമ്മായിമാർ അടിച്ചു പൊളിക്കാൻ തുടങ്ങി. അവരുടെ മക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി അപ്പനമ്മമാരെ കൊന്നുതള്ളാൻ തക്കം പാർത്തു നടക്കുന്നു. 2 നമ്മുടെ ബൈബിളിലെ യാക്കോബിന്റെ ഭാര്യ റാഹേലിന്റെ അപ്പന് വലിയ ഒരാട്ടിൻകൂട്ടം ഉണ്ടായിരുന്നു. മരുമകനായ യാക്കോബ് അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കുന്ന പണി ഏറ്റെടുത്തു. പ്രത്യേകം കൂലിയൊന്നുമില്ല. ആട്ടിൻ കൂട്ടത്തിൽ പുള്ളിയും വരകളുമായി പിറക്കുന്നതിനെ മരുമോനെടുക്കാം എന്നാണു വ്യവസ്ഥ. തന്ത്രശാലിയായ യാക്കോബ് ആടുകൾ ഇണ ചേരുന്ന നേരം നോക്കി പൂച്ചെടികളും പച്ചില കമ്പുകളുമൊക്കെ അവയുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് പതിവാക്കി. ഇതും നോക്കി ഇണ ചേർന്ന ആടുകൾ പെറ്റിട്ടതെല്ലാം പുള്ളിയും വരകളുമുള്ള ആട്ടിൻ കുട്ടികൾ. ഇപ്രകാരം ഭാര്യാപിതാവിന്റെ ആട്ടിൻകൂട്ടത്തെ അപ്പാടെ മരുമകൻ അടിച്ചുമാറ്റി എന്നാണ് കഥ. 3 ഈ കഥയിൽ കഴമ്പുണ്ടെങ്കിൽ നമ്മുടെ സമകാലീന അടിപൊളിക്കാരികൾ പെറ്റിടുന്നത് സ്വാഭാവികമായും നമ്മുടെ സൂപ്പർ / മെഗാ സിനിമാ നായകരുടെ മുഖച്ഛായയുള്ള സന്തതികളെ ആയിരിക്കുമല്ലോ? മനസ്സ് കൊണ്ട് തന്തയ്ക്കു പിറക്കാത്ത ഇക്കൂട്ടർ ആയിരിക്കണം നമ്മുടെ സമൂഹത്തെ ഇത്രമേൽ വിഷ ലിപ്തമാക്കിയത് എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകുമോ ? ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-12 06:44:34
എട്ടുവർഷ പോരാട്ടത്തിൽ നഷ്ട്ടം അവനു മാത്രം, എപ്പോഴും അവനോടൊപ്പം. കുറ്റവാളികൾ മാത്രം ശിക്ഷിക്കപ്പെടട്ടെ. വിധിയോട് വിരോധം ഉള്ളവർ മേൽക്കോടതികളിൽ പോകട്ടേ... Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക