Image

600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി;പ്രതിസന്ധി കാലത്ത് കേന്ദ്രം പുറം തിരിഞ്ഞ് നിന്നുവെന്നും മുഖ്യമന്ത്രി

Published on 07 December, 2025
  600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി;പ്രതിസന്ധി കാലത്ത് കേന്ദ്രം പുറം തിരിഞ്ഞ് നിന്നുവെന്നും മുഖ്യമന്ത്രി

അഞ്ചു വർഷത്തിനിടെ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പരമാവധി വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ പ്രക്രിയയിൽ, എല്ലാ വർഷവും സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ഇറക്കുന്ന രീതി കേരളത്തിൽ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയോ എന്ന് അറിയാനുള്ള പൂർണ്ണ അവകാശം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സർക്കാർ നൽകിയ വാഗ്ദാനങ്ങൾക്കപ്പുറമുള്ള ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രളയം, കാലവർഷക്കെടുതി, ഓഖി, നിപ, കോവിഡ് തുടങ്ങിയ വലിയ പ്രതിസന്ധികളെയാണ് കേരളത്തിന് ഈ കാലയളവിൽ നേരിടേണ്ടി വന്നത്. ലോകരാജ്യങ്ങളിൽ നിന്നുപോലും സഹായങ്ങൾ ലഭ്യമായിട്ടും കേന്ദ്ര സർക്കാർ പുറം തിരിഞ്ഞു നിന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഈ പ്രതിസന്ധികളെ നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നാടും ജനങ്ങളും ഒറ്റക്കെട്ടായി നിലയുറപ്പിച്ചു, കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഇതാണ് ചരിത്രം തിരുത്തിക്കൊണ്ട് സംസ്ഥാനത്ത് തുടർഭരണം ലഭിക്കുന്നതിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മികച്ച പിന്തുണ നൽകി. കോഴിക്കോട് നഗരസഭയും ഇതേ രീതിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. ലൈഫ് ഭവന പദ്ധതി വഴി 4000 വീടുകൾ കോഴിക്കോട് പൂർത്തിയാക്കി. മുഖ്യമന്ത്രി പറഞ്ഞു

Join WhatsApp News
അടിച്ച് മാറ്റം 2025-12-08 01:44:16
ഈ തള്ളലിൽ, ബാക്കി ആറു മാസം കൊണ്ട് ഇരുപത് എണ്ണം കുടി അടിച്ച് മാറ്റാനുണ്ടെന്നാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക