Image

വീട്ടിൽ രൂക്ഷഗന്ധം; പരിസരവാസികളുടെ പരാതിയിൽ പോലീസ് പരിശോധന ; കണ്ടെത്തിയത് വീടിനുളളില്‍ അഴുകിയ നിലയില്‍ മൃതദേഹം

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
വീട്ടിൽ രൂക്ഷഗന്ധം; പരിസരവാസികളുടെ പരാതിയിൽ പോലീസ് പരിശോധന ; കണ്ടെത്തിയത് വീടിനുളളില്‍ അഴുകിയ നിലയില്‍ മൃതദേഹം

വയനാട് അമ്പലവയലിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഒരാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ ദേവികുന്ന് കട്ടാശേരി സ്വദേശി കെ. വി. റെജിമോൻ (51) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. റെജിമോന്റെ വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


English summary: 

Foul smell from the house; Police investigation following neighbors' complaint; Found a body decomposed inside the house

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക