Image

വിസി നിയമനം; കോടതി ഉത്തരവിലെ അജ്ഞതയാണ് മുഖ്യമന്ത്രിക്കെന്ന് രാജ്ഭവൻ വൃത്തങ്ങൾ

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
വിസി നിയമനം; കോടതി ഉത്തരവിലെ അജ്ഞതയാണ് മുഖ്യമന്ത്രിക്കെന്ന് രാജ്ഭവൻ വൃത്തങ്ങൾ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾക്ക് രാജ്ഭവൻ വൃത്തങ്ങൾ മറുപടി നൽകി. സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്നാണ് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചത്.

മുഖ്യമന്ത്രി ശുപാർശ ചെയ്യുന്ന പട്ടികയിൽ ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ഗവർണർ പ്രവർത്തിച്ചതെന്നും രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. സർക്കാർ നൽകിയ പട്ടികയിൽ ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിന്റെയും സാങ്കേതിക സർവകലാശാലാ വിസിയായി സതീഷ് കുമാറിന്റെയും പേരുകൾക്കായിരുന്നു മുൻഗണന. എന്നാൽ, ഗവർണർ മുന്നോട്ടുവെച്ചത് സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകളാണ്.

English summary:

Lok Bhavan sources say CM's criticism may stem from ignorance of Supreme Court order

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക