Image

തെലങ്കാനയിലെ രംഗറെഡ്ഡി ആളോഹരി ജിഡിപിയിൽ ഒന്നാമത്; മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ പിന്തള്ളി

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
തെലങ്കാനയിലെ രംഗറെഡ്ഡി ആളോഹരി ജിഡിപിയിൽ ഒന്നാമത്; മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ പിന്തള്ളി

കേന്ദ്രസർക്കാരിന്റെ 2024-25 സാമ്പത്തിക സർവേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ലകളുടെ പട്ടിക പുറത്തുവന്നു. ആളോഹരി ജിഡിപിയിൽ (GDP Per Capita) തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രാജ്യത്തെ വൻ നഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും പിന്തള്ളിയാണ് രംഗറെഡ്ഡി ഈ നേട്ടം കൈവരിച്ചത്. ഐടി, ഫാർമ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ അതിവേഗം വളരുന്ന ഈ ജില്ലയുടെ ആളോഹരി ജിഡിപി ഏകദേശം 11.46 ലക്ഷം രൂപയാണ്.

ഈ പട്ടികയിൽ ഹരിയാനയിലെ ഗുരുഗ്രാം (9.05 ലക്ഷം രൂപ), കർണാടകയിലെ ബെംഗളൂരു അർബൻ, ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗർ (8.48 ലക്ഷം രൂപ), ഹിമാചൽ പ്രദേശിലെ സോളൻ (8.10 ലക്ഷം രൂപ) എന്നിവ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഇടം നേടി. മുംബൈയുടെ ആളോഹരി ജിഡിപി 6.57 ലക്ഷം രൂപയും അഹമ്മദാബാദിന്റേത് 6.54 ലക്ഷം രൂപയുമാണ്.

നോർത്ത് ആൻഡ് സൗത്ത് ഗോവ, സിക്കിമിലെ ഗാങ്ടോക്, കർണാടകയിലെ ദക്ഷിണ കന്നഡ, മഹാരാഷ്ട്രയിലെ മുംബൈ, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് പ്രധാന ജില്ലകൾ. എന്നാൽ, ഈ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു ജില്ല പോലും ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല.

English summary: 

Telangana's Rangareddy district tops in per capita GDP, surpassing Mumbai and Ahmedabad

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക