Image

ദേശീയപാത ഭിത്തി ഇടിഞ്ഞു; അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പി എ മുഹമ്മദ് റിയാസിന്റെ കത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 05 December, 2025
ദേശീയപാത ഭിത്തി ഇടിഞ്ഞു; അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പി എ മുഹമ്മദ് റിയാസിന്റെ കത്ത്

കൊല്ലം കൊട്ടിയത്ത് ദേശീയപാത 66-ൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര ഇടപെടലും നടപടിയും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു. ദേശീയപാതയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം, ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റോഡ് ഇടിഞ്ഞുതാഴാനുണ്ടായ സാഹചര്യം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ വിദഗ്ധരെ നിയോഗിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു.

English summary: 

P A Mohammed Riyas's letter to Union Minister demanding urgent action on national highway wall collapse

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക