Image

അതിജീവിതയുടെ ചിത്രവും വിവരങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചു ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 03 December, 2025
അതിജീവിതയുടെ ചിത്രവും വിവരങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചു ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള ബലാത്സംഗ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

വെള്ളാങ്ങല്ലൂര്‍ കുന്നത്തൂര്‍ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്.

അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക