Image

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും : സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ

Published on 02 December, 2025
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും : സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച്  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിന്‍റെ വോട്ട് വൈബ് പരിപാടിക്കിടെയായിരുന്നു നിർണായക പ്രഖ‍്യാപനം. ഭരണം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ വികസന പദ്ധതി പ്രഖ‍്യാപിക്കുമെന്നു പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഭരണ ശൈലിയിൽ മാറ്റം വരുത്തുമെന്നു കൂട്ടിച്ചേർത്തു.

അതേസമയം, എയിംസ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. എയിംസിനായി കേരള സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. ഈ കാര‍്യത്തിൽ സംവാദത്തിന് തയാറാണെന്നും അദ്ദേഹം വ‍്യക്തമാക്കി. എയിംസ് തിരുവനന്തപുരത്ത് വേണമെന്നാണ് തന്‍റെ വ‍്യക്തിപരമായ അഭിപ്രായമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക