Image

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാർത്ഥി അറസ്റ്റിൽ

രഞ്ജിനി രാമചന്ദ്രൻ Published on 02 December, 2025
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാർത്ഥി അറസ്റ്റിൽ

 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകി പ്രചാരണം തുടങ്ങിയതിനു പിന്നാലെ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ സ്വതന്ത്ര സ്ഥാനാർത്ഥി അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിലെ സ്ഥാനാർത്ഥിയായ പുത്തൻപറമ്പിൽ രാഹുലിനെയാണ് (38) കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം രാഹുൽ ഒളിവിൽ പോവുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച് പരസ്യമായി പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

 

 

English summary:

Case of kidnapping a girl; Candidate who jumped bail arrested.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക