Image

അമ്മയുടെ അടുത്ത് കിടന്നു; 12 വയസ്സുകാരന് അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂര മർദനം

രഞ്ജിനി രാമചന്ദ്രൻ Published on 14 November, 2025
അമ്മയുടെ അടുത്ത് കിടന്നു; 12 വയസ്സുകാരന് അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂര മർദനം

എറണാകുളത്ത് 12 വയസ്സുകാരന് അമ്മയുടെ ആൺസുഹൃത്തിൽ നിന്നും അമ്മയിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റു. കുട്ടിയുടെ അമ്മയുടെ അടുത്ത് കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്.

അമ്മ കുട്ടിയുടെ നെഞ്ചിൽ കൈവിരലുകൾ കൊണ്ട് മാന്തി മുറിവേൽപ്പിക്കുകയും, ആൺസുഹൃത്ത് കുട്ടിയുടെ തല പലതവണ ചുമരിൽ ഇടിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, എളമക്കര പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുക്കുകയും സംഭവത്തിൽ കേസെടുക്കുകയും ചെയ്തു.

English summary: 
12-Year-Old Boy Brutally Beaten by Mother and Her Male Friend for Sleeping Next to Her

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക