Image

കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; തെരുവുനായ ആക്രമിച്ചതെന്ന് സംശയം, പോലീസ് കേസെടുത്തു

രഞ്ജിനി രാമചന്ദ്രൻ Published on 14 November, 2025
കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; തെരുവുനായ ആക്രമിച്ചതെന്ന് സംശയം, പോലീസ് കേസെടുത്തു

കേരള-കർണാടക അതിർത്തിയോട് ചേർന്ന ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ ഒരു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുംബള സ്വദേശിയായ 60 വയസ്സുകാരൻ ദയാനന്ദാണ് മരിച്ചത്. കുംബള ബൈപ്പാസിൽ ഒരു കടയുടെ വരാന്തയിൽ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായ്ക്കൾ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് കടവരാന്തയിൽ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കളുടെ ആക്രമണത്തിലാണ് ദയാനന്ദ് മരണപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


English summary: 
Elderly Man Found Dead on Shop Veranda; Suspected to Be Killed by Stray Dogs, Police File Case

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക