Image

ഡിക്കി തുറന്നപ്പോൾ ഞെട്ടി ദില്ലി പോലീസ്; സുരക്ഷാ പരിശോധനയ്ക്കിടെ കാറിന്റെ ഡിക്കിയിൽ ഒരാൾ സുഖമായി ഉറങ്ങുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 14 November, 2025
ഡിക്കി തുറന്നപ്പോൾ ഞെട്ടി ദില്ലി പോലീസ്; സുരക്ഷാ പരിശോധനയ്ക്കിടെ കാറിന്റെ ഡിക്കിയിൽ ഒരാൾ സുഖമായി ഉറങ്ങുന്നു

ദില്ലിയിൽ സുരക്ഷാ പരിശോധനകൾക്കിടെ പോലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച ഒരു സംഭവം അരങ്ങേറി. സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം തിമാർപൂർ ഏരിയയിൽ വാഹന പരിശോധനയ്ക്കിടെ കൈകാണിച്ച് നിർത്തിയ ഒരു കാറിന്റെ ഡിക്കി തുറന്നപ്പോൾ ഒരാൾ സുഖമായി ഉറങ്ങുന്നത് കണ്ടതാണ് പോലീസിനെ ഞെട്ടിച്ചത്. ദില്ലി ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഈ സംഭവം.

തിമാർപൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തുന്നതിനിടെ ഒരു കാർ നിർത്താനായി ആവശ്യപ്പെട്ടു. ഡ്രൈവർ ഡിക്കി തുറന്നപ്പോഴാണ് അകത്ത് ഒരാൾ കിടന്നുറങ്ങുന്ന കാഴ്ച കണ്ടത്. ചോദ്യം ചെയ്തപ്പോൾ, കാറിനുള്ളിൽ യാത്രക്കാർക്ക് സ്ഥലപരിമിതിയുണ്ടായിരുന്നതിനാൽ കൂടെയുണ്ടായിരുന്നയാൾ യാത്രാമധ്യേ ഡിക്കിയിൽ കിടന്നതാണെന്ന് ഡ്രൈവർ പോലീസിനോട് വിശദീകരിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഇയാൾ ഉറങ്ങിപ്പോയതാണെന്നും ഡ്രൈവർ വ്യക്തമാക്കി.

നിയമവിരുദ്ധമായ യാതൊന്നും കാറിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, ഇതൊരു നിയമലംഘനത്തേക്കാൾ യാത്രക്കാർ സ്ഥലക്കുറവ് മൂലം സ്വീകരിച്ച മാർഗ്ഗമാണെന്നും പോലീസ് സ്ഥിരീകരിച്ചു. തുടർന്ന്, ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം റോഡ് സുരക്ഷാ സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നൽകി യാത്ര തുടരാൻ ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English summary: 
Delhi Police Shocked After Finding a Man Sleeping Comfortably in Car's Dicky During Security Check

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക