
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. അടുത്ത ചൊവ്വാഴ്ച വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. നേരത്തെ പത്തനംതിട്ട സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ നാലാം പ്രതിയാണ് എസ്. ജയശ്രീ. സ്വർണം പൂശുന്നതിനായി കൊണ്ടുപോയ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് ജയശ്രീ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ സമീപിച്ചത്.
ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, ഹൈക്കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ (എസ്ഐടി) വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച കേസിൽ വിശദമായ വാദം കേൾക്കും.
English summary:
High Court Stays Arrest of Former Devaswom Secretary S. Jayashree in Sabarimala Gold Scam Case