
കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയോടു കൂടിയ മഴ വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. മണാശ്ശേരിയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരു വളർത്തുപൂച്ച ചാവുകയും വീടുകളിലെ വയറിംഗ് സംവിധാനങ്ങൾ കത്തിനശിക്കുകയും ചെയ്തു.
മണാശ്ശേരിയിലെ പന്നൂളി രാജൻ്റെ വീട്ടിലാണ് മിന്നലേറ്റ് പൂച്ച ചത്തതും വയറിംഗ് സംവിധാനങ്ങൾ പൂർണ്ണമായി കത്തിനശിച്ചതും. ഇടിമിന്നലിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടാതെ, വീടിന് സമീപത്തെ ഒരു തെങ്ങും ഇടിമിന്നലേറ്റ് നശിച്ചു. രാജൻ്റെ അയൽപക്കത്തെ വീട്ടിലും മിന്നലേറ്റ് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മലയോര മേഖലയിൽ കനത്ത മഴയും ഇടിയും ഇപ്പോഴും തുടരുകയാണ്.
English summary:
Heavy Thunderstorm Hits Kozhikode Hilly Region; Cat Dies Due to Lightning, House Wiring Damaged