Image

'കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?, അത് കുട്ടികളുടെ ആഘോഷമായിരുന്നു, ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്;സുരേഷ് ഗോപി

Published on 09 November, 2025
'കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?, അത് കുട്ടികളുടെ ആഘോഷമായിരുന്നു, ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്;സുരേഷ് ഗോപി

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കുട്ടികളെ പഠിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ അവര്‍ കയ്യില്‍ വെച്ചേക്കുക. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പുണ്ണാക്കുമില്ല. സംഗീതമെന്നത് ആസ്വദിക്കാന്‍ പറ്റണം. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങള്‍ അവാര്‍ഡ് വരെ കൊടുക്കുന്നില്ലേ. അതൊന്നും ചെയ്തില്ലല്ലോ. സംഗീതം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാത് തിരിക്കൂ, ഹൃദയം തിരിക്കൂ, മുഖം തിരിക്കൂ, എന്തു വേണമെങ്കിലും തിരിക്കൂ. അത്രയേയുള്ളൂ. കുഞ്ഞുങ്ങള്‍ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്.

ആ കുട്ടികളുടെ മനസ്സിലേക്ക് വിമര്‍ശിക്കുന്നവരാണ് വിഷം കുത്തിവെക്കുന്നത്. മറ്റു ചിന്തകള്‍ കുത്തിക്കയറ്റുന്നത്. അതു നിര്‍ത്തണം. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ തന്റെയൊപ്പം രണ്ടു കോളനികളിലേക്ക് വരണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. മോഡേണ്‍ കോളനി, പാടൂക്കാട് കോളനി. എന്താണ് നിങ്ങള്‍ പട്ടിക വിഭാഗക്കാരോടും കുമ്പാരികളോടും ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന അല്ലെങ്കില്‍ തരം എന്നു കാണാം. അതാണ് അഡ്രസ് ചെയ്യേണ്ടത്, അല്ലാതെ ഗണഗീതമല്ലെന്ന് മന്ത്രി സുരേഷ് ഗോപി പറഞ്ഞു.

ബംഗളൂരിലേക്ക് പോകാന്‍ മുമ്പ് ബസിനെയാണ് നാമെല്ലാം ആശ്രയിച്ചിരുന്നത്. ബസിലെ അമിതമായ കൂലി അടക്കം പല പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം അവരുടെ സര്‍വീസിനെ വിലമതിക്കുന്നു. അവരുടെ ചില്ല് അടിച്ചുപൊട്ടിക്കാതെ പ്രതിസംവിധാനം ആശ്രയിക്കാന്‍ സാധിക്കണം. റെയില്‍വേ ആണ് ഏക പരിഹാരം. 2001 മുതല്‍ ബംഗളൂരുവിലെ മലയാളി സമൂഹവുമായുള്ള അടുപ്പത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സാധ്യമായിരുന്നില്ല.

പഠിക്കാന്‍ പോകുന്നവരും ജോലി ചെയ്യുന്നവരും അടക്കം ബംഗളൂരുവിലേക്ക് പോകുന്ന വനിതകള്‍ക്ക് വന്ദേഭാരത് ട്രെയിന്‍ മികച്ച അനുഗ്രഹമാണ്. പ്രത്യേകിച്ചും ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കുന്നതില്‍. ആണുങ്ങള്‍ക്ക് എവിടെ പോയി നിന്നെങ്കിലും കാര്യം സാധിക്കാം. പക്ഷെ സ്ത്രീകള്‍ക്ക് അതിനു കഴിയില്ല. അവിടെയാണ് വലിയൊരു ആശ്വാസമാകുന്നത്. ഇതാണ് താന്‍ വലിയ മാറ്റമായി കാണുന്നത്. അല്ലാതെ ട്രെയിന്‍ നിറഞ്ഞ് ഓടുന്നു എന്നതല്ല. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ ട്രെയിന്‍ സര്‍വീസാണ് ഇത്. റോഡ് ശീലത്തില്‍ ഉണ്ടാകുന്ന എല്ലാ ന്യൂനതകളും പരിഹരിക്കുന്ന ഒരു റെയില്‍ശീലമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Sudhir Panikkaveetil 2025-11-09 13:56:30
അവിലും മലരും കുന്തരിക്കവും കരുതിക്കോ വരുന്നുണ്ട് വരുന്നുണ്ട് നിന്റെയൊ ക്കെ കാലൻ. അങ്ങനെ മുദ്രാവാക്യം വിളിച്ചത് ഒരു കുട്ടി കുഴപ്പമില്ല കുട്ടി സുന്നത്ത് ചെയ്തിട്ടുണ്ട്. എന്നാൽ ഹിന്ദു കുട്ടികൾ ഭാരതമാതാവിനെ വാഴ്ത്തികൊണ്ടു പാടിയത് കൊടിയ അപരാധം. സഹസ്രാബ്ധങ്ങളായി ഭാരതത്തിൽ താമസിച്ചിരുന്ന ജനങ്ങൾ ഭൂമിയെ അമ്മയായി കണ്ടിരുന്നു. അവർ അങ്ങനെ തന്നെ ചിന്തിക്കയും പാടുകയു ചെയ്തോട്ടെ എന്ന് വിചാരിച്ചു കൂടെ. അതോ 700 കൊല്ലം മുമ്പ് വന്ന ഒരു മതം പറയുന്നത് കേട്ട് എല്ലാവരെയും സങ്കി എന്ന് വിളിക്കണോ. ലജ്ജാവഹം ഭാരതമാതാവേ നിന്റെ മക്കൾ നട്ടെല്ലിന് ഉറപ്പില്ലാതെ സുന്നത്തും ചന്ദ്രക്കലയും കണ്ടു കുറുക്കന്മാരെപോലെ ഓളിയി ട്ട് നടക്കുന്നു. അല്ലെങ്കിൽ കയ്യോ കാലോ ഏതാണ് നഷ്ടപ്പെടുക എന്ന് അവർക്കറിയില്ലല്ലോ. ഇതൊക്കെ വാർത്തയാക്കി കാശു വരുന്നു മാപ്രകൾ.
Sunny Padanilam 2025-11-09 20:42:38
അവിലും കുന്തിരിക്കും കാര്യമൊക്കെ പറഞ്ഞു എഴുതിയിരിക്കുന്ന പ്രതികരണക്കാരന്റെ തനിനിറം വ്യക്തമാക്കുകയാണ്. അപ്രകാരം മുദ്രവാക്യം വിളിച്ച കുട്ടിയെ, വിളിപ്പിച്ച ആൾക്കാരെ ശിക്ഷിച്ചു കഴിഞ്ഞിട്ട് വീണ്ടും പൊക്കിക്കൊണ്ട് വരുന്നതിൽ യാതൊരു അർത്ഥവുമില്ല. അതുമായി യാതൊരു താരതമ്യവും ഇതിനില്ല. ഇവിടെ വിദ്യാലയത്തിലെ കുട്ടികളെ പറഞ്ഞു പഠിപ്പിച്ച സംഘപരിവാറിനു വേണ്ടി പാടുന്ന ഗാനം അവരെക്കൊണ്ട് പാടിപ്പിക്കുകയാണ് ചെയ്തത്. അത് തെറ്റ്. . അത് മാതിരി ഗവർണർ ഭാരതാംബ എന്ന ചിഹ്നം ഗവൺമെന്റിന്റെ രാജഭവനിൽ വച്ച് പൂജിക്കുന്നതും പാടുന്നതും പ്രസംഗിക്കുന്നതും തെറ്റ്. ഇന്ത്യയുടെ ഗവൺമെൻറ് ഓഫീസുകളിൽ ഗവൺമെൻറ് മന്ദിരത്തിൽ ഇപ്പോൾ പല ഘട്ടങ്ങളിലായി സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഗവൺമെൻറ് , ചിത്രങ്ങൾ വയ്ക്കുന്നതും, പരിപാടികൾ അവരുടെ രീതിയിൽ, പൂജാരികളെ വിളിച്ച് പബ്ലിക്കായി പൂജിക്കുന്നതും എല്ലാം വർഗീയത തന്നെയാണ്. അത് സെക്കുലർ രാജ്യത്തിന് ചേർന്നതല്ല. ഇവിടെ പച്ചക്ക് മേലെ എഴുതിയിരിക്കുന്ന പ്രതികരണക്കാരൻ, അങ്ങയുടെ, മനസ്സിലിരിപ്പ് വർഗീയത കുറച്ചുനാളായി വെളിയിൽ വന്നുകൊണ്ടിരിക്കുകയാണ്. അമേരിക്ക മാതിരി ഭാരതവുംഒരു സെക്കുലർ രാജ്യം ആകാൻ പ്രാർത്ഥിക്കാം, ആഗ്രഹിക്കാം. ഒരുപക്ഷേ കോൺഗ്രസ് അവിടെ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ കുറച്ചെങ്കിലും സെക്കുലറിസം തിരിച്ചു വരുമായിരിക്കും. ബിജെപി എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ സംഘപരിവാർ അല്ലാത്ത ഇതര മതസ്ഥരും, ബിഷപ്പൻമാർ അടക്കം, മന്ത്രി ജോർജ് കുര്യൻ അടക്കം സംഘപരിവാർ അജണ്ടയെ സപ്പോർട്ട് ചെയ്യും. എന്നാൽ ദയവായി എഴുത്തുകാര സാംസ്കാരിക പ്രവർത്തകരും മനുഷ്യരെ ഒന്നായി കാണുക. സെക്യുലറായി ചിന്തിക്കുക. ഇതൊരു അപേക്ഷയാണ്.
K.G. Rajasekharan 2025-11-09 23:56:51
മതം മാറിയതുകൊണ്ട് നമ്മൾ ജനിച്ചുവളർന്ന മണ്ണും അവിടത്തെ സംസ്കാരവും മറക്കരുത് . മാപ്രാകൾക്ക് വേണ്ടി സ്വന്തം വ്യക്തിത്വം കളയരുത്. അവിലും മലരും കുന്തിരിക്കവും പറഞ്ഞത് അന്യമതമായതുകൊണ്ട് കുഴപ്പമില്ല പക്ഷെ നമ്മുടെ (ആണോ?) പവിത്രമായ ഭാരതഭൂമിയെ വാഴ്ത്തുന്ന പാട്ട് പാടുന്നത് തെറ്റെന്നു പറയാൻ കഴിയുന്നത് പൂർവികരുടെ മതത്തോടുള്ള വിദ്വേഷമാണ്. ഈ താഴെ കാണുന്ന വരികളിൽ എന്ത് ദോഷമാണ് വായനക്കാർ കാണുന്നത്. കുറെ വിദേശമതങ്ങൾ വന്നു അവരുടെ തത്വസംഹിതകൾ പറഞ്ഞാൽ നമ്മൾ നമ്മുടെ heritage വലിച്ചെറിയണോ? പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍ പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2) ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്പ്പി ച്ചീടാന്‍ (2) തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്ന്നി ടുന്നൂ മുകുളങ്ങള്‍ (പരമ പവിത്ര..) ഭഗത്സിംഹനും ഝാന്യുമമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു, രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു. (പരമ പവിത്ര) അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്മ്മാവല്യം തൊഴുതുണരാനായ് ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല. അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു. (പരമ പവിത്ര) ഒരു കാര്യം ഓർത്താൽ പ്രശനം കുറയും. ഹിന്ദുക്കൾ ഗണപതിയെ, ഹനുമാനെ ഒക്കെ പൂജിക്കുന്നുണ്ട്. സെമിറ്റിക് മതങ്ങൾ അത് തെറ്റെന്നു പറയുന്നത് അവരുടെ കാഴ്ച്ചപ്പാടിൽ ശരി. ഹിന്ദുക്കൾ ഭൂമിദേവിയെ അമ്മയായി കാണുന്നു പൂജിക്കുന്നു. അതിൽ അസഹിഷ്ണത പാടില്ല. അവർ സഹസ്രാബ്ദങ്ങളായി ചെയ്യുന്നതല്ലേ ? നിന്നെ കൊല്ലാൻ കാലൻ വരുന്നുണ്ടെന്നഭീഷണിയെയല്ലേ സഹോദരന്മാരെ നമ്മൾ സൂക്ഷിക്കേണ്ടത്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-10 02:08:52
ഈ ഭൂമിയിൽ ഒരാളുടെ മതത്തെയും ദൈവത്തെയും നിർണ്ണയിക്കുന്നത് ആ വ്യക്തി ജനിച്ച വീടും ആ രാജ്യവും ആണു. അല്ലാതെ വ്യക്തിക്ക് choice /free will ഇക്കാര്യത്തിൽ ഇല്ലെന്ന് തന്നെ പറയാം. വാസ്തവമായും ഒരു 21 വയസ്സ് കഴിഞ്ഞിട്ടേ കുഞ്ഞുങ്ങളെ മാർക്കെറ്റിൽ കിട്ടുന്ന എല്ലാ മതങ്ങളും ദൈവവങ്ങളുമായി പരിചയിപ്പിക്കാവൂ. അതിന്റെ ആവശ്യമേ ഉളളൂ. എന്നിട്ട് ആ വ്യക്തി തിരഞ്ഞെടുക്കട്ടേ ഒരു മിടുക്കൻ ദൈവത്തെ. അതാണ് ഒരു അന്തസ്സ്. 💥ദൈവം ഉണ്ടെന്ന് ആര് പറഞ്ഞു, = മനുഷ്യൻ പറഞ്ഞു. 💥സ്വർഗ്ഗവും നരകവും ഉണ്ടെന്ന് ആര് പറഞ്ഞു = മനുഷ്യൻ പറഞ്ഞു. 💥മരിച്ചു കഴിഞ്ഞു സ്വർഗ്ഗത്തിൽ പോയി വീണ്ടും ജീവിക്കാമെന്നു ആര് പറഞ്ഞു = മനുഷ്യൻ പറഞ്ഞു. 😴പാവം ദൈവം ഇത് വല്ലതും അറിയുന്നുണ്ടോ = ഉണ്ടില്ലാ. ഭൂമിയിലെ ജീവിതം നല്ല തമാശ നിറഞ്ഞതാണ്. ഒരു ദൈവത്തിന്റെ സ്വർഗ്ഗം മറ്റേ ദൈവത്തിന്റെ നരകം. ന്താ കഥ....)??? Rejice john
വിദേശി സ്വദേശി 2025-11-10 04:01:02
ഏതാണു സുഹുർത്തെ വിദേശമതം അല്ലാത്തത്. ആര്യന്മാരും ദ്രാവിഡരുമെല്ലാം വിദേശികളായിരുന്നില്ലെ. ദ്രാവിഡരെ തെക്കെ ഇന്ത്യയിലേക്ക് ഓടിച്ച് വിട്ടിട്ടല്ലെ ആര്യന്മാർ ആധിപത്യം സ്ഥാപിച്ചത്. അവരുടെ ദേവന്മാർക്കല്ലെ ഇന്ന് ഇന്ത്യയിൽ സ്ഥാനം. ദ്രാവിഡരുടെ ദേവന്മാരുടെ സ്ഥിതി എന്താണിന്ന്. തെക്കെ ഇന്ത്യയിൽപ്പോലും ആര്യന്മാരുടെ ദേവന്മാർക്കല്ലെ ഇന്ന് സ്ഥാനം. എല്ലാവരും വിദേശികളാണ്. വന്നവരുടെ കാലത്തിനുമാത്രമെ വ്യത്യാസമുള്ളു. ആദ്യം വന്നവർ പിന്നീട് വന്നവർ എന്നവ്യത്യാസം മാത്രം.
vayanakaran 2025-11-10 13:16:14
വിദേശി സ്വദേശി എന്ന പേരിൽ എഴുതിയ ആൾക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല എന്നാൽ നാട്ടിലെ മാപ്രാക്കളെപോലെ ഓരോന്നിനും അർത്ഥമുണ്ടാക്കി വെറുതെ കലഹം ഉണ്ടാക്കുക എന്ന നയം കാണിക്കയാണ്. . ഇന്ത്യയിലേക്ക് കുടിയേറിയവരുടെ കാര്യമല്ലല്ലോ പറഞ്ഞിരിക്കുന്നത്.അവിടെ ഒരു മതം അല്ലെങ്കിൽ ഒരു സംസ്കാരം നിലനിന്നിരുന്നു അത് ആര്യമതമായാലും ദ്രാവിഡമതമായാലും അത് വേറെ വിഷയം. ഇവിടെ വിദേശമതം എന്ന പേരിൽ പ്രതികരിച്ച ആൾ ഉദേശിച്ചത് മുസ്‌ലിം കൃസ്ത്യൻ മതമെന്നാണ് എന്റെ അറിവ്. . സാറിന്റെ വിദ്യഭ്യാസം അറിയില്ല. ഞാനൊക്കെ സ്‌കൂളിൽ പഠിച്ചതാണ്. ഇന്ത്യയിൽ ജനിച്ച പ്രമുഖ മതങ്ങളാണ് ബുദ്ധ മതവും ജൈന മതവും കൃസ്തുമതവും, മുസ്‌ലിം മതവും വിദേശമതമായി കണക്കു കൂട്ടുന്നു. അതിൽ വിദ്വേഷം കൊണ്ടുവരേണ്ട കാര്യമില്ല. അറിവുകൾ പകരുന്നത് നല്ലതാണ് പക്ഷെ അത് തെറ്റിധരിപ്പിക്കാനും ക ലഹിക്കാനും ആകരുത്. അവിലും മലരും ... പറഞ്ഞ കുട്ടി അവനെക്കൊണ്ട് അത് പറയിപ്പിച്ചവർ ഒന്നും സംഭവിച്ചില്ല. അതേക്കുറിച്ച് പറഞ്ഞവരെ സംഘി എന്ന് വിളിച്ച് ആക്ഷേപിച്ച് ആ ഫയൽ അടച്ചു. ഇപ്പോൾ സ്‌കൂൾ കുട്ടികൾ പാടിയ പാട്ട് അതിൽ വെറുതെ പ്രകൃതിവർണ്ണനയും മഹാന്മാരുടെ പരാമർശവും മാത്രം. എന്നിട്ടും ഹിന്ദു വിദ്വേഷം ആളിക്കത്തുന്നു. മാപ്രാകൾക്ക് ഉറക്കമില്ല, രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നു. കൊണ്ഗ്രെസ്സ് ഭരിക്കുമ്പഴും ഇതേപോലെ പാട്ടുകൾ പാടിയിരുന്നു. അന്ന് ഭാരതാംബ എന്ന ബഹുമാനമുണ്ടായിരുന്നു. ഇപ്പോഴല്ലേ ഹിന്ദുക്കളെ ശത്രുക്കളായി കാണുന്ന പ്രവണത വളർന്നത്. കഷ്ടം...കഷ്ടം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-10 18:13:03
എന്തിനാ മതവും ദൈവവും? നമുക്ക് മനുഷ്യരായി ഹോമോ sapiens ആയി ജീവിക്കാൻ ധൈര്യം ഇല്ലേ? ഭൂമി ഒരു വീട്, ആ വീട്ടിലെ പല മുറികളിൽ നമ്മൾക്ക് ഒരു പോലെ , ഒരു കുടുംബമായി ജീവിക്കാൻ എന്താ ധൈര്യക്കുറവ്??? അതിന് ദൈവത്തിന്റെ സഹായം വേണോ?? ഏതായാലും ഇത്രയൊക്കെയേ ആയില്ലേ, ഒന്ന് ശ്രമിക്കാം, ഒന്നിച്ച് ശ്രമിക്കാം, ഒരുമിക്കാം, പറ്റുമോ? Rejice
Bharathan Jr. 2025-11-10 21:51:09
ശ്രീ റജീസ്‌ താങ്കളുടെ ആദർശങ്ങൾ അഭിപ്രായങ്ങൾ മതിപ്പുളവാക്കുന്നതാണ്. അമേരിക്കയിലെ കൃസ്തുമതക്കാർക്കിടയിലുള്ള ഹിന്ദു വിദ്വേഷം നിങ്ങൾക്കില്ലെന്നുള്ളത് നിങ്ങളെ നല്ല കൃസ്ത്യാനിയാക്കുന്നു. മതപരമായിട്ടല്ല പറയുന്നത് യേശുവിന്റെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ നല്ലവരാണ്. അതിലെ കപടഭക്തർ മറ്റുള്ളവരെ വെറുക്കുന്നു. അവിലും മലരും കുന്തിരിക്കവും...അക്രമകാരിയായ അപകടകാരിയായ ഈ മുദ്രാവാക്യം ഹിന്ദുവിദ്വേഷിയായ കൃസ്തുമതവിശ്വാസിക്ക് കുഴപ്പമില്ല. ഭാരതമാതാവിനെ അവളുടെ വീര പുത്രന്മാരെ ആദരിച്ചുകൊണ്ടു പാടുന്ന പാട്ടാണ് കുഴപ്പം. അത് ചൂണ്ടിക്കാണിക്കുന്നവനെ സംഘിയെന്നു വിളിക്കുന്നു ഹിന്ദുമത വിദ്വേഷി. പ്രിയ ഹിന്ദുമത വിദ്വേഷി 2047 വരെ ക്ഷമിക്കു. പിന്നെ ഞമ്മന്റെ രാജ്യം വരും. സകല ഹിന്ദുവിനെയും സുന്നത് ചെയ്തും അവരുടെ വീടരെ ബലാൽസംഗം ചെയ്തും ഹിന്ദുമതം നശിപ്പിക്കും. ഹിന്ദുമതവിദ്വേഷികൾക്ക് അപ്പോൾ ആഘോഷിക്കാം. അതുകൊണ്ട് ശ്രീ റെജിസ് സ്വപനം കാണുന്ന മതവും ദൈവവും ഇല്ലാത്ത ഒരു ലോകം ഉണ്ടാകില്ല.
വിദേശി സ്വദേശി 2025-11-11 02:40:28
വായനക്കാരാ ക്രിസ്തുമതം വിദേശമതമെന്കിൽ ആര്യന്മാരും ദ്രാവിഡരും കൊണ്ടുവന്ന മതവും വിദേശിയാണ്. താൻമാത്രം ഒറിജിനൽ മറ്റുള്ളവരെല്ലാം വന്നുകയറിയവർ എന്നുള്ള ഉത്തരേന്ത്യൻ ലോബിയുടെ ചിന്താഗതി ഇനി വിലപ്പോവില്ല. ഈ വസ്തുത ചൂണ്ടിക്കാട്ടുമ്പോൾ അസ്വസ്ഥനായിട്ടുകാര്യമില്ല. കൂടാതെ ഇന്ത്യക്ക് ക്രിസ്തുമതം വിദേശിയെന്കിൽ അമേരിക്കക്ക് ഹിന്ദുമതവും വിദേശിയാണ്.
ജെ. മാത്യു 2025-11-11 03:31:17
പള്ളിയും പട്ടക്കാരും വേണ്ടാത്ത റെജിയന്മാർ പേരിന്റെ കൂടെ പള്ളിയുംകൊണ്ട് നടക്കുന്നത് വിരോധാഭാസമാണ്. റെജിയന്മാർക്ക് അല്പമെന്കിലും ആത്മാർത്ഥത ഉണ്ടെന്കിൽ പേരിന്റെകൂടെയുള്ള പള്ളിയും ഉപേക്ഷിക്കണം. നീറോയും ഡെമൊക്ളീസും മറ്റ് റോമൻ ചക്രവർത്തിമാരും ഇല്ലാതാക്കാൻ നോക്കിയിട്ടും ലോകം മുഴുവൻ വ്യാപിച്ച മതമാണ് ക്രിസ്തുമതം. പട്ടികുരച്ചാൽപടിപ്പുര തുറക്കില്ല റെജിയന്മാരെ. ഇപ്പറയുന്നറെജിയന്മാരും അവിടെത്തന്നെ വന്നുചേരും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-11 04:01:13
എല്ലാവരുടേയും ശ്രദ്ധക്ക്, 'പള്ളി' എന്ന പദം ബുദ്ധമതത്തിന്റെ സംഭാവന ആണ്. അതിന് ക്രിസ്തു മതവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുമതത്തിൽ നിന്നും യാതൊരു ഉളുപ്പോ നാണാമോ ഇല്ലാതെ അടിച്ചു മാറ്റിയ സംഞ്കൾ പോലെ ബുദ്ധ മതത്തിൽ നിന്നും ക്രിസ്തുമതം ചുരണ്ടിയെടുത്തതാണ് പള്ളി എന്ന പദം. യഹൂദനും അവന്റെ garbage ആയ dadyless വകഭേദമായ ക്രിസ്തിയാനിക്കും temple ആണ് പഥ്യം. പള്ളി കളവു മുതലാണ്. പള്ളി വേറേ പട്ട ക്കാരൻ വേറേ.... Rejice john
ജെ. മാത്യു 2025-11-11 13:47:06
പള്ളി എന്നപദം ബുദ്ധമതത്തിൽനിന്നുള്ളതാണെന്നുള്ളഅറിവ് പുതിയതല്ല. എന്നാൽ ഇന്ന് Nedungadappalliyil എവിടെയാണ് ബുദ്ധമത ക്ഷേത്രം. ഇന്ന് പള്ളി എന്നുകേൾക്കുമ്പോൾ ഓർക്കുന്നത് ക്രിസ്ത്യൻ പള്ളിയാണ്. റെജിയന്മാർക്ക് പള്ളി എന്ന് കേൾക്കുന്നതുതന്നെ വെറുപ്പല്ലെ പിന്നെന്തിനാണ് പേരിന്റെകൂടെ പള്ളികൊണ്ടുനടക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക