
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാം കേൾക്കുന്ന ഒരു വാചകമാണ് എല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് നാം ഒന്നിച്ചു നിൽക്കണം
ആ കാര്യത്തിൽ എല്ലാ പാർട്ടികളും സംഘടനകളും സ്വീകരിക്കുന്ന ഒരു നയമാണ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ താൽക്കാലിക വെടി നിർത്തൽ
സത്യത്തിൽ യുദ്ധത്തിൽ എന്നപോലെ തിരഞ്ഞെടുപ്പിലും താൽക്കാലിക വെടി നിർത്തൽ അപ്രായോഗികമാണ്
യുദ്ധത്തിൽ അതുവരെ പൊരുതി നിന്നിരുന്നവർ പരസ്പരം സംശയ ദൃഷ്ടിയോടെ തന്നെയാവും തുടർന്നും കരുതി പോരുക അല്ലെങ്കിൽ ഏതെങ്കിലും ഒരുപക്ഷം നിരുപാധികം നഷ്ടം സഹിക്കാൻ തയ്യാറാവണം
മാറ്റങ്ങൾ നല്ലതാണ് പക്ഷേ രണ്ടുപക്ഷവും ആദ്യം മാറ്റം അവർ നടത്തട്ടെ എന്നിട്ട് ഞങ്ങൾ മാറാം എന്നാവും കരുതുക അല്ലെങ്കിൽ പറയുക അതോടെ മാറ്റം ഒരു മരീചിക ആവും
എന്തൊക്കെ ആണെങ്കിലും end result ശോകമായിരിക്കും രണ്ട് കൂട്ടരും അല്ലെങ്കിൽ അതിൻ്റെ ഗുണമോ ദോഷമോ അനുഭവിക്കാൻ കിടക്കുന്നവർ ഒരുവേള ചില ഘടകങ്ങൾ കാരണം തോൽവിയോ ജയമോ നേടിയേക്കാം തോൽവിയാണെങ്കിൽ മറ്റേ പക്ഷം കാലുവാരി എന്ന് പറഞ്ഞു പഴി മുഴുവൻ അപരനിൽ ചൊരിഞ്ഞു സമാധാനം അടയാം. ജയമാണെങ്കിലോ നമ്മുടെ തട്ടിപ്പുകൾ മുഴുവൻ മറുപക്ഷം മനസ്സിലാക്കാത്തതിനാൽ നമ്മൾ ജയിച്ചു എന്ന് കരുതി സന്തോഷിക്കുകയോ ആശ്വസിക്കുകയോ ചെയ്യും
എന്താണ് വേറെ പരിഹാരം ഇതിനെ മറികടക്കാൻ ഉള്ളത് നിരുപാധികം ആത്മാർഥമായി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ കാര്യങ്ങൾ പരിഹരിക്കുക സ്വയം രണ്ട് കൂട്ടരും രമ്യതയിൽ കാര്യങ്ങളെ സ്വയം മനസ്സറിഞ്ഞു പറഞ്ഞു തീർക്കുക ഞാൻ അവരെ എൻ്റെ ട്രാപ്പിൽ കുടുക്കി എന്ന് കരുതി ആത്മസുഖം നേടാതിരിക്കുക
പരിഹാരങ്ങൾ ഉപരിതലത്തിൽ മാത്രമായാൽ ആന്തരികമായ ക്ഷതം സംഭവിച്ചിരിക്കും യുദ്ധവും സമാധാനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യം മനസ്സിലാക്കാത്ത ഏതൊരു പ്രശ്ന പരിഹാരവും ഇരുട്ട് കൊണ്ട് ഓട്ട അടക്കൽ മാത്രമാവും
തിരഞ്ഞെടുപ്പ് തീരും വരെ അവൻ എന്നെ ചതിക്കുമോ അവൻ ഞങ്ങളെ കുതികാൽ വെട്ടുമോ എന്ന ഭയാശങ്കയിൽ നീറി ഓരോ ദിവസവും തള്ളി നീക്കേണ്ടി വരും
എല്ലാവർക്കും ശുഭകരവും ഭയാശങ്കകൾ ഇല്ലാത്തതുമായ ഒരു തിരഞ്ഞെടുപ്പ് ആശംസകൾ നേർന്നു കൊണ്ട്
✒️ ഫൈസൽ മാറഞ്ചേരി