Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലക്ഷ്യമിട്ട് ലൈംഗിക ചൂഷണ മാഫിയ ; ഡേറ്റിംഗ് ആപ്പുകൾ വഴി ലഹരിക്ക് അടിമയാക്കി കാരിയറാക്കുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 03 October, 2025
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലക്ഷ്യമിട്ട്  ലൈംഗിക ചൂഷണ മാഫിയ ; ഡേറ്റിംഗ് ആപ്പുകൾ വഴി ലഹരിക്ക് അടിമയാക്കി കാരിയറാക്കുന്നു

കേരളത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലക്ഷ്യമിട്ട് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പ്രവർത്തിക്കുന്ന വൻ ലൈംഗിക ചൂഷണ മാഫിയ സജീവമെന്ന് റിപ്പോർട്ട്. ഇരകളെ തങ്ങളുടെ വലയിലാക്കിയ ശേഷം ഇവരെ ലഹരിക്ക് അടിമയാക്കുകയും തുടർന്ന് ലഹരി വിൽപനയ്ക്കുള്ള കാരിയർമാരാക്കി മാറ്റുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ സംഘം പ്രവർത്തിക്കുന്നതെങ്കിലും, ഇവരുടെ നെറ്റ്‌വർക്ക് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്.

'ഗ്രൈൻഡർ' (Grindr) പോലുള്ള ഗേ ഡേറ്റിങ് ആപ്ലിക്കേഷനുകളാണ് ചൂഷണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. യുവാക്കൾക്കിടയിൽ 'ജി.ആർ' എന്ന ചുരുക്കപ്പേരിലാണ് ഈ ആപ്ലിക്കേഷൻ അറിയപ്പെടുന്നത്. ആപ്പിൽ പ്രവേശിക്കുന്നവരുമായി ആദ്യം സൗഹൃദം സ്ഥാപിക്കുകയും, തുടർന്ന് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നു. ഇതിന് വഴങ്ങാത്തവരെ പണം വാഗ്ദാനം ചെയ്ത് വലയിലാക്കുന്നതാണ് രീതി. ഒരിക്കൽ കെണിയിൽപ്പെട്ടെന്ന് ഉറപ്പായാൽ ഇവരെ ലഹരിക്ക് അടിമയാക്കുകയും, പിന്നീട് ലഹരി ശൃംഖലയിലെ കണ്ണികളാക്കി മാറ്റുകയും ചെയ്യും.

മാഫിയാ സംഘം കോഡ് ഭാഷയിലാണ് ഗ്രൂപ്പുകളിൽ ആശയവിനിമയം നടത്തുന്നത്. ലൈംഗിക ബന്ധത്തിന് വിധേയരാകുന്നയാളെ ബോട്ടം (Bottom) എന്നും, ലൈംഗികമായി ഉപയോഗിക്കുന്നയാളെ ടോപ് (Top) എന്നും വിളിക്കുന്നു. രണ്ടിനും തയ്യാറുള്ളയാളെ വേഴ്സ് (Verse) എന്നും, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധമൊഴികെ മറ്റെല്ലാറ്റിനും തയ്യാറുള്ളയാളെ സൈഡ് (Side) എന്നുമാണ് ഇവർ സൂചിപ്പിക്കുന്നത്. കോഴിക്കോട്ടെ ഒരു പൊതുപ്രവർത്തകൻ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഡേറ്റിങ് ആപ്പുകളുടെ മറവിൽ നടക്കുന്ന ഈ ചൂഷണത്തിനെതിരെ കടുത്ത നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

 

English summary:

Sexual Exploitation Mafia Targets Minor Boys; Uses Dating Apps to Lure, Drug, and Turn Them into Carriers

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക